സിനിമയ്ക്ക് വേണ്ടി ആലിയ ഒന്നും ചെയ്തില്ലെന്ന് കങ്കണ ; മാപ്പു പറഞ്ഞ് ആലിയ

ബോളിവുഡിൽ താരങ്ങൾ തമ്മിൽ സിനിമയുടെ പേരിൽ സൗന്ദര്യ പിണക്കം ഉണ്ടാകുന്നത് സാധരണ സംഭവമാണ്. ഇപ്പോഴിതാ നടിമാരായ ആലിയ ഭട്ടും കങ്കണ റണാവത് തമ്മിലുള്ള പിണക്കമാണ് ബോളിവുഡ് സിനിമാ ലോകത്തെ ചർച്ചാ വിഷയം. ആലിയ കരൺ ജോഹറിന്‍റെ കയ്യിലെ കളിപ്പാവയാണെന്നാണ് കങ്കണയുടെ വിമര്‍ശനം.

കാരണം മറ്റൊന്നുമല്ല റാസി സിനിമയുടെ ട്രെയിലർ താൻ ആലിയക്ക് അയച്ചുകൊടുത്തു. എന്നാൽ ചിത്രത്തെ പ്രമോട്ട് ചെയ്യാൻ ആലിയ ഒന്നും ചെയ്തില്ലെന്നും കങ്കണ വിമർശിക്കുന്നു. കങ്കണ നായികയായ മണികർണിയുമായി ബന്ധപ്പെട്ട വിവാദങ്ങളിലെല്ലാം ആലിയ മൗനം പാലിച്ചു. തന്‍റെ സിനിമക്കു വേണ്ടി ഒന്നും ചെയ്തില്ലെന്നും കങ്കണ കുറ്റപ്പെടുത്തി.

അതേസമയം മണികർണികയുമായി ബന്ധപ്പെട്ട വിവാദങ്ങൾ താന്‍ അറിഞ്ഞിരുന്നില്ലെന്നും ഷൂട്ടിങ്ങ് തിരക്കിലായിരുന്നുവെന്നുമാണ് ആലിയയുടെ പ്രതികരണം. കങ്കണയെ ഏതെങ്കിലും തരത്തിൽ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും ആലിയ പറഞ്ഞു.

SHARE