CinemaMollywoodNEWSTrailers

കാട്ടില്‍ യാത്ര പോകാന്‍ താല്‍പര്യമുള്ളവര്‍ ബന്ധപ്പെടുക

ക്യാമറമാനെന്ന നിലയില്‍ പ്രേക്ഷക പ്രീതി നേടിയ വേണുവിന്റെ പുതിയ ചിത്രമാണ്‌ കാര്‍ബണ്‍, കാട് പശ്ചാത്തലമാകുന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍ ആണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്, മമ്ത മോഹന്‍ദാസ്‌ നായികയാകുന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. കാടിന്റെ പശ്ചാത്തലത്തില്‍ ഹൊറര്‍ മൂഡിലുള്ള കഥയാണ് ചിത്രം പറയുന്നതെന്നാണ് ട്രെയിലര്‍ സൂചിപ്പിക്കുന്നത്. ഫഹദ് ഫാസിലിന്‍റെ സ്വാഭാവിക രീതിയുള്ള അഭിനയമാണ് കാര്‍ബണ്‍ എന്ന ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം . പൊയട്രി ഫിലിം ഹൗസിന്‍റെ ബാനറില്‍ സിബി തോട്ടുപുറവും, നാവിസ് സേവ്യറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button