BollywoodGeneralLatest News

അമൃതയെ കണ്ടിട്ട് പോലുമില്ല; വിവാഹ മോചനത്തിനു ശേഷമാണ് തങ്ങള്‍ ഒന്നിച്ചത്; കരീന വെളിപ്പെടുത്തുന്നു

ബോളിവുഡ് താര സുന്ദരി കരീന കപൂര്‍ സെയിഫ് അലി ഖാനുമായുള്ള പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും തുറന്നു പറയുന്നു. കരണ്‍ ജോഹര്‍ അവതാരകനായി എത്തുന്ന ഹിറ്റ് പരിപാടിയായ കോഫി വിത് കരണിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.

സെയിഫിന്റെ ആദ്യ ഭാര്യയാണ് അമൃത. ഈ ബന്ധത്തില്‍ സാറാ അലി ഖാന്‍ എന്നൊരു മകള്‍ ഉണ്ട്. അമൃതയുമായുള്ള വിവാഹ മോചനത്തിന് ശേഷമാണ് താന്‍ സെയിഫിനെ പരിചയപ്പെട്ടതെന്നു കരീന പറയുന്നു.

“ഞാന്‍ അമൃതയെ കണ്ടിട്ട് പോലുമില്ല. സെയ്ഫ് വിവാഹമോചിതനായി വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ഞാനും അദ്ദേഹവും തമ്മില്‍ കാണുന്നത്. അദ്ദേഹം തീര്‍ത്തും സിംഗിള്‍ ആയിരുന്നു അന്ന്. ഞാന്‍ അമൃതയെ കണ്ടിട്ടില്ല, പക്ഷേ എനിക്ക് അവരോട് വളരെയധികം ബഹുമാനവും നന്ദിയും തോന്നുന്നുണ്ട്”- കരീന പങ്കുവച്ചു. ”എനിക്കദ്ദേഹത്തോട് ഭ്രാന്തമായ സ്‌നേഹമായിരുന്നു. ഇന്നും അങ്ങനെ തന്നെ ഇനിയുള്ള എന്റെ ജീവിതത്തിലും അങ്ങനെ തന്നെ ആയിരിക്കും. അദ്ദഹത്തെ വിവാഹം ചെയ്തതാണ് ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനം” എന്നും കരീന പറഞ്ഞു.

Tags

Post Your Comments

Related Articles


Back to top button
Close
Close