BollywoodGeneralLatest News

കരീന കപൂര്‍ ജിമ്മില്‍ അണിഞ്ഞ ടീ ഷര്‍ട്ടിന്‍റെ വില കേട്ടാല്‍ ഞെട്ടരുത്

ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ ഫാഷന്‍ സെന്‍സുള്ള നടിയാണ് കരീന കപൂര്‍. ഏത് സാഹചര്യത്തില്‍ ഏത് വസ്ത്രം ധരിക്കണമെന്ന് അവര്‍ക്ക് നന്നായറിയാം. മുന്തിയ ഇനം വസ്ത്രങ്ങളുടെ വലിയൊരു കളക്ഷന്‍ തന്നെ നടിക്ക് സ്വന്തമായുണ്ട്.

ഫാഷന്‍ പോലെ തന്നെ ഫിറ്റ്നസ്സിന്‍റെ കാര്യത്തിലും അതീവ ശ്രദ്ധാലുവാണ് കരീന കപൂര്‍ ഖാനെന്ന് എല്ലാവര്‍ക്കും അറിയാം. വിവാഹം കഴിഞ്ഞ് ഇത്ര വര്‍ഷം കഴിഞ്ഞിട്ടും അവര്‍ സ്ലിം & ഹോട്ടായി നില്‍ക്കുന്നത് അതുകൊണ്ടാണ്. അടുത്തിടെ നടി ജിമ്മില്‍ വര്‍ക്കൌട്ട് ചെയ്യുന്ന വീഡിയോ ഇന്‍റര്‍നെറ്റില്‍ തരംഗമായിരുന്നു. പ്രസവത്തിന് ശേഷം പഴയ സൗന്ദര്യം നിലനിര്‍ത്താനായിട്ടാണ് കരീന പതിവായി എക്സര്‍സൈസ് ചെയ്യാന്‍ തുടങ്ങിയത്.

kareena kapoor

ജിമ്മില്‍ നിന്ന് പുറത്തിറങ്ങുന്ന കരീന ചില മാധ്യമങ്ങളുടെ ക്യാമറക്കണ്ണില്‍ പെട്ടിരുന്നു. കറുത്ത ടീ ഷര്‍ട്ടാണ് അവര്‍ അപ്പോള്‍ ധരിച്ചിരുന്നത്. ഒറ്റനോട്ടത്തില്‍ സാധാരണ ടീ ഷര്‍ട്ടാണെന്ന് തോന്നുമെങ്കിലും ഗുച്ചിയുടെ എസി/ഡിസി ടീഷര്‍ട്ടിന് ഏകദേശം 720 ഡോളറാണ് ഓണ്‍ലൈന്‍ ഷോപ്പുകളിലെ വില. അതായത് നാല്‍പത്തി ആറായിരം രൂപ.

ഏറെ നാളായി സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്ന കരീന വീണ്ടും സിനിമയില്‍ സജീവമാകുകയാണ്.

Tags

Post Your Comments


Back to top button
Close
Close