GeneralLatest NewsTV Shows

റിയാലിറ്റി ഷോയില്‍ ജഡ്ജായെത്താന്‍ താരസുന്ദരിയ്ക്ക് പ്രതിഫലം മൂന്നു കോടി!!

ടിവി ഷോയില്‍ നിന്ന് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരം കരീനയണ്.

സിനിമയില്‍ ഇടവേള എടുത്ത ബോളിവുഡ് താരസുന്ദരി കരീന കപൂര്‍ ടെലിവിഷന്‍ രംഗത്തിലൂടെ തിരിച്ചെത്തുകയാണ്. ടിവി റിയാലിറ്റി ഷോയായ ഡാന്‍സ് ഇന്ത്യന്‍ ഡാന്‍സിലെ വിധികര്‍ത്താവാണ് താരം. എന്നാല്‍ ഒരു എപ്പിസോഡിനു താരം വാങ്ങുന്ന പ്രതിഫലം മൂന്നു കോടിയാണെന്ന് റിപ്പോര്‍ട്ട്.

ടൈംസ് ഓഫ് ഇന്ത്യ പുറത്തു വിട്ട റിപ്പോര്‍ട്ട് പ്രകാരം ടിവി ഷോയില്‍ നിന്ന് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരം കരീനയണ്. കഠിനമായ അധ്വാനമാണ് ടിവിയില്‍ ജോലി ചെയ്യുമ്പോഴെന്നും ഒരു ആണ്‍ജഡ്ജിന് അത്ര പ്രതിഫലം വാങ്ങാമെങ്കില്‍ സ്ത്രീകള്‍ക്കുമാവാമെന്നും കരീന ഇതിനെ കുറിച്ചു പ്രതികരിച്ചത്.

‘സിനിമയില്‍ മുഖ്യധാരയിലുണ്ടായിരുന്ന എന്നെപ്പോലൊരു നടി കരിയറില്‍ ഇപ്പോള്‍ എത്തിനില്‍ക്കുന്നത് മിനിസ്‌ക്രീനിലാണ്. തീര്‍ച്ചയായും ഞാനര്‍ഹിക്കുന്ന തുക തന്നെയാണ് എനിക്ക് ലഭിക്കുന്നത്.’ കരീന പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button