GeneralKollywoodLatest News

നിറം കുറഞ്ഞുപോയതില്‍ പരിഹാസം, വേദിയില്‍ കരഞ്ഞ് താര പുത്രി

എന്റെ ബാഹ്യരൂപത്തെക്കുറിച്ച് മോശമായി ഒന്നും പറയാത്ത ആദ്യസംവിധായകനാണ് ഹരീഷ്.

നടിയാകാന്‍ ആഗ്രഹിച്ച് വെള്ളിത്തിരയിലേയ്ക്ക് എത്തിയ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ വെളിപ്പെടുത്തി താരപുത്രി കീര്‍ത്തി പാണ്ഡ്യന്‍. മോഹന്‍ലാല്‍-ഐ വി ശശി കൂട്ടുകെട്ടില്‍ പിറന്ന ശ്രദ്ധ എന്ന ചിത്രത്തില്‍ വില്ലന്‍ കഥാപാത്രമായെത്തിയ അരുണ്‍ പാണ്ഡ്യന്റെ മകളാണ് കീര്‍ത്തി. തന്റെ ആദ്യ ചിത്രമായ തുമ്പയുടെ അണിയറപ്രവര്‍ത്തകര്‍ക്കൊപ്പം പത്രസമ്മേളനത്തില്‍ പങ്കെടുത്തപ്പോഴാണ് നിറം കുറവാണെന്നും ഈ നിറത്തിലുള്ള ഒരു നടിക്ക് സിനിമാമേഖലയില്‍ തിളങ്ങാനാകില്ലെന്നും പല സംവിധായകരും പറഞ്ഞതിനെക്കുറിച്ച് കീര്‍ത്തി കരഞ്ഞു കൊണ്ട് വെളിപ്പെടുത്തിയത്.

”എന്റെ ബാഹ്യരൂപത്തെക്കുറിച്ച് മോശമായി ഒന്നും പറയാത്ത ആദ്യസംവിധായകനാണ് ഹരീഷ്. എന്നാല്‍ നിങ്ങളെ ആരു നോക്കും, ഇത്ര നിറം കുറഞ്ഞവര്‍ക്ക് ഈ മേഖലയില്‍ തിളങ്ങാനാവില്ല. ആരും സിനിമയിലേക്ക് വിളിക്കില്ല എന്നെല്ലാം പല സംവിധായകരും എന്നോട് പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഹരീഷ് എന്നോട് ആ രീതിയില്‍ സംസാരിച്ചിട്ടേയില്ല. എന്റെ രൂപത്തില്‍ മാറ്റം വരുത്തണമെന്നോ തടിക്കണമെന്നോ പോലും പറഞ്ഞില്ല” കീര്‍ത്തി പറഞ്ഞു. വിതുമ്പിക്കരഞ്ഞ കീര്‍ത്തിയെ നടന്‍ ദീന ആശ്വസിപ്പിച്ചു.

Tags

Post Your Comments

Related Articles


Back to top button
Close
Close