GeneralKollywoodLatest News

രാഹുല്‍ ഗാന്ധിക്ക് വേണ്ടി പ്രചരണത്തിന് നടി ഖുശ്ബു; ആളില്ലാ പരിപാടിയില്‍ പങ്കെടുക്കാതെ ദേഷ്യപ്പെട്ട് മടങ്ങി !!!

സമ്മേളന സ്ഥലത്ത് കാറില്‍ നിന്നും ഇറങ്ങാന്‍ കൂട്ടാക്കാതെ അവര്‍ മടങ്ങുകയായിരുന്നു.

വയനാട്ടില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്ക് വേണ്ടി തെരഞ്ഞെടുപ്പ് പ്രചരണത്തിന് നടിയും എഐസിസി സെക്രട്ടറിയുമായ ഖുശ്ബുവെത്തി. എന്നാല്‍ പരിപാടിയില്‍ പങ്കെടുക്കാതെ ദേഷ്യപ്പെട്ട് താരം മടങ്ങി. മലപ്പുറം തുവ്വൂരില്‍ രാഹുല്‍ ഗാന്ധിയുടെ പ്രചാരണ പൊതുയോഗത്തില്‍ പങ്കെടുക്കാനാണ് എത്തിയത്. പരിപാടിയില്‍ ജനപങ്കാളിത്തം കുറഞ്ഞതില്‍ പ്രകോപിതയായാണ് ഖുശ്ബു തിരിച്ചു പോയത്

വൈകിട്ട് നാല് മണിക്ക് നിശ്ചയിച്ച പൊതുസമ്മേളനത്തില്‍ എത്തിയ താരം പരിപാടിക്ക് സംഘാടകര്‍ ആവശ്യമായ ഒരുക്കം നടത്താത്തതും ആളുകളുടെ പങ്കാളിത്തം കുറഞ്ഞതും കണ്ടു ദേഷ്യം പിടിച്ചു. സമ്മേളന സ്ഥലത്ത് കാറില്‍ നിന്നും ഇറങ്ങാന്‍ കൂട്ടാക്കാതെ അവര്‍ മടങ്ങുകയായിരുന്നു.

എന്നാല്‍ ഇപ്പോള്‍ ഈ പ്രശ്നംപ്രാദേശിക കോണ്‍ഗ്രസ് നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഖുശ്ബു പങ്കെടുക്കാതെ മടങ്ങിയതോടെ ഡിസിസി പ്രസിഡന്റ് വി വി പ്രകാശ് പ്രാദേശിക നേതൃത്വത്തോട് വിശദീകരണം ചോദിച്ചിരിക്കുകയാണ് പരിപാടിയുടെ സമയം സംബന്ധിച്ച ആശയക്കുഴപ്പമാണ് ആളുകള്‍ കുറയാന്‍ കാരണമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ മറുപടി.

shortlink

Related Articles

Post Your Comments


Back to top button