ആള്‍ക്കൂട്ടത്തിനിടയില്‍ ശല്ല്യം ചെയ്യല്‍; യുവാവിന്റെ കരണത്തടിച്ച് യുവനടി

തെന്നിന്ത്യന്‍ സിനിമയിലെ താര റാണി കാജല്‍ അഗര്‍വാള്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. സിനിമാ മേഖലയിലെ ദുരനുഭാവങ്ങലെക്കുരിച്ചു ഒരു മാധ്യമത്തോട് സംസാരിക്കുന്നതിനിടയില്‍ താരം നടത്തിയ വെളിപ്പെടുത്തലാണ് പുതിയ ചര്‍ച്ച. തന്റെ സുഹൃത്തിനെ ശല്യം ചെയ്ത ആളെ കരണത്തടിച്ചിട്ടുണ്ടെന്ന് കാജള്‍ തുറന്നു പറഞ്ഞു. ”ആള്‍ക്കൂട്ടത്തിനിടയിലെ ശല്ല്യം ചെയ്യല്‍ എനിക്ക് സഹിക്കാന്‍ കഴിഞ്ഞില്ല. അയാളുടെ കോളറയില്‍ പിടിച്ച്‌ പുറത്തിട്ട് കരണത്തടിക്കുകയായിരുന്നു ‘- കാജള്‍ വ്യക്തമാക്കി.

സിനിമാ ലോകത്ത് തനിക്ക് കാസ്റ്റിങ് കൗച്ച്‌ എന്ന ദുരനുഭവം ഉണ്ടായിട്ടില്ലെന്നും എന്നാല്‍ സഹതാരങ്ങളുടെ വെളിപ്പെടുത്തല്‍ കേട്ട് ഞെട്ടിയിട്ടുണ്ടെന്നും കാജല്‍ പറഞ്ഞു. സിനിമാ ലോകത്ത് ലൈംഗികാതിക്രമം ഇല്ലെന്നല്ല, പക്ഷെ തനിക്ക് അത്തരമൊരു ഇരുണ്ട അനുഭവം ഉണ്ടായിട്ടില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.

ബോളിവുഡ് ഹിറ്റ് ചിത്രം ക്വീന്റെ റീമേക്കായ പാരിസ് പാരിസ് എന്ന ചിത്രത്തിന്റെ റിലീസിനായി തയ്യാറെടുക്കുകയാണിപ്പോള്‍ കാജള്‍. കമല്‍ ഹസന്‍ – ശങ്കര്‍ കൂട്ടുകെട്ടില്‍ പിറക്കുന്ന ഇന്ത്യന്‍ 2വിലും കാജല്‍ അഭിനയിക്കുന്നുണ്ട്.

SHARE