GeneralLatest NewsMollywood

ഇവിടെ ഇങ്ങനെ ഒക്കെ ജീവിക്കുന്ന മനുഷ്യരുമുണ്ട്

രാജീവ് കുമാറിന്റെ കോളാമ്പി ഞാൻ ഇങ്ങനെയാണ് കണ്ടത് .എന്നിട്ടും അതെന്നെ വന്നു തൊട്ടു .മുറുകെ പിടിച്ചു .

നീണ്ട അഞ്ചുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പുതിയ സിനിമയുമായി എത്തുകയാണ് സംവിധായകന്‍ ടി കെ രാജീവ് കുമാര്‍. പ്രമേയത്തിന്റെ സവിശേഷതയും താരസാന്നിധ്യവും കൊണ്ട് ശ്രദ്ധിക്കപ്പെട്ട ഒരു ചിത്രമാണ് കോളാമ്പി. ചിത്രം ഉടൻ തിയ്യറ്ററുകളിൽ എത്തും. അണിയറ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ്. നിത്യ മേനോനും അരിസ്റ്റോ സുരേഷും പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രം കണ്ട സംവിധായകനും തിരക്കഥാകൃത്തുമായ കലവൂർ രവികുമാർ കോളാമ്പിയെക്കുറിച്ച് ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ്.

പോസ്റ്റ് പൂര്‍ണ്ണ രൂപം

ഒരു ചിത്രത്തിൻറെ ഡബിൾ പോസിറ്റീവ് -സംഗീതമോ ഡബ്ബിങ്ങോ ഇഫക്ടസോ ഒന്നുമില്ലാത്ത രൂപം -കണ്ടാൽ നമുക്ക് ഒന്നും തോന്നണമെന്നില്ല . രാജീവ് കുമാറിന്റെ കോളാമ്പി ഞാൻ ഇങ്ങനെയാണ് കണ്ടത് .എന്നിട്ടും അതെന്നെ വന്നു തൊട്ടു .മുറുകെ പിടിച്ചു .മനുഷ്യ സ്നേഹത്തിൻറെ കടൽ ഒളിപ്പിച്ച ചിത്രം .നമ്മുടെ പൊള്ളുന്ന കാലത്തിൻറെ പകർപ്പ് .അങ്ങനെ എന്തെല്ലാം ഈ ചിത്രത്തെ കുറിച്ചു പറയാം .എനിക്ക് അറിയില്ല …..

ചിത്രം തുടങ്ങുമ്പോൾ ഒരു ഉച്ചഭാഷിണി സൂക്ഷിപ്പുകാരന്റെ കഥ ആണെന്നാണ്‌ കരുതിയത് .കോളാമ്പിയിലൂടെ ഒഴുകി വന്ന പാട്ടുകൾ പ്രസംഗങ്ങൾ ഒക്കെ അതാണ് ആദ്യം പറഞ്ഞത് .മെല്ലെ മെല്ലെ കഥ ഞാനും നിങ്ങളും ജീവിക്കുന്ന സമൂഹത്തിൻറെ പരിച്ഛേദമായി .ചിത്രത്തിലൂടെ സംവിധായകൻ തൻറെ മുന്നിലുള്ള കാണികളോട് മാത്രമല്ല നമ്മുടെ രാജ്യത്തോട് മുഴുവൻ സംസാരിക്കുകയാണ് .ഇതാ ഇവിടെ ഇങ്ങനെ ഒക്കെ ജീവിക്കുന്ന മനുഷ്യർ ഉണ്ട് .വരൂ നിങ്ങൾ അവരെ കാണൂ എന്നു പറയാതെ പറയുകയാണ് …..
ചിത്രം എത്രയും വേഗം പൂർത്തിയാവട്ടെ .നമ്മുടെ വെള്ളിത്തിര ഈ ഈ ചിത്രത്തിന്റെ കരുത്തു അറിയട്ടെ. എക്കാലവും ഈ രാജ്യം ഓർക്കാൻ പോകുന്ന ചിത്രമായിരിക്കും ഇത് .തീർച്ച … …..

shortlink

Related Articles

Post Your Comments


Back to top button