CinemaGeneralKollywoodNEWS

“പണമില്ലാത്തവര്‍ക്ക് നൂറ് രൂപ നല്‍കൂ” ; അപേക്ഷയുമായി കാര്‍ത്തി

“തീരന്റെ ഡിവിഡി കാണരുതെന്ന് പറഞ്ഞാല്‍ ആരും കേള്‍ക്കില്ല, അതുകൊണ്ട് നിങ്ങള്‍ തമിള്‍ റോക്കേഴ്‌സില്‍നിന്നോ മറ്റേതെങ്കിലും വെബ്‌സൈറ്റില്‍നിന്നോ സിനിമ കണ്ടോളു, പക്ഷെ അതിന്റെ പേരില്‍ പാവങ്ങളായ ആര്‍ക്കെങ്കിലും നൂറു രൂപ നല്‍കിയിട്ട് കാണൂ”.
 
കഴിഞ്ഞ ദിവസം തമിഴ് സൂപ്പര്‍ താരം കാര്‍ത്തി പ്രേക്ഷകരോട് പങ്കുവെച്ച കാര്യമാണ് മുകളില്‍ പറഞ്ഞിരിക്കുന്നത്. കാര്‍ത്തിയുടെ പുതിയ ചിത്രമായ ‘തീരന്‍ അധികാരം ഒന്ട്രു’ മികച്ച വിജയത്തോടെ മുന്നേറുന്ന അവസരത്തിലാണ് പ്രേക്ഷകരോടുള്ള കാര്‍ത്തിയുടെ അപേക്ഷ. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ഒരു ചടങ്ങിലായിരുന്നു കാര്‍ത്തിയുടെ പ്രതികരണം. നേരത്തെ ചിത്രത്തിന്റെ നിര്‍മ്മാതാക്കളില്‍ ഒരാളായ എസ്.ആര്‍ പ്രഭുവും സമാനമായ നിലപാടുമായി രംഗത്ത് എത്തിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button