CinemaMollywoodNEWS

കോട്ടയം കുഞ്ഞച്ചന്‍ എഫ്കറ്റില്‍ നിലംപൊത്തിയത് മറ്റൊരു ബിഗ്ബജറ്റ് മമ്മൂട്ടി ചിത്രം : കോട്ടയം കുഞ്ഞച്ചന്‍ ഇനി സംഭവിക്കാത്തതിന്റെ കാരണം

സുരേഷ് ബാബു സംവിധാനം ചെയ്തു ഡെന്നിസ് ജോസഫ് തിരക്കഥയെഴുതിയ മമ്മൂട്ടിയുടെ സൂപ്പര്‍ ഹിറ്റ് ചിത്രമാണ് കോട്ടയം കുഞ്ഞച്ചന്‍, മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും ബ്രേക്കായി മാറിയ ചിത്രം ബോക്സോഫീസില്‍ വലിയ വിജയമാണ് കൊയ്തത്, മമ്മൂട്ടിയുടെ ‘സ്ഫടികം’ എന്നറിയപ്പെടുന്ന കോട്ടയം കുഞ്ഞച്ചന്‍ ചരിത്ര വിജയം കുറിച്ചപ്പോള്‍ മമ്മൂട്ടിക്ക് പിന്നീടെത്തിയത്  കുഞ്ഞച്ചന്‍ ഫോര്‍മാറ്റിലുള്ള നിരവധി സിനിമകളാണ്. ചിത്രത്തിന്റെ സംവിധായകനായ സുരേഷ് ബാബുവിന് കോട്ടയം കുഞ്ഞച്ചന്‍ പകര്‍ന്ന ആവേശം അവസാനിച്ചതുമില്ല, വീണ്ടും ഡെന്നിസ് ജോസഫുമായി ചേര്‍ന്ന് മറ്റൊരു കോട്ടയം കുഞ്ഞച്ചന്‍ ഫോര്‍മാറ്റില്‍ മാറ്റൊരു ചിത്രമുണ്ടാക്കി.

‘കിഴക്കന്‍ പത്രോസ്’ എന്ന് പേരിട്ട ചിത്രത്തില്‍ മമ്മൂട്ടി നായകനായപ്പോള്‍ ഉര്‍വശിയും പാര്‍വതിയുമാണ്‌ നായിക വേഷത്തിലെത്തിയത്, കോട്ടയം കുഞ്ഞച്ചന്റെ ചുവടു പിടിച്ച ചിത്രം ബോക്സോഫീസില്‍ നിലംപോത്തുകയായിരുന്നു, മമ്മൂട്ടി ഉള്‍പ്പടെയുള്ളവര്‍ പിന്നീട് കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം ചെയ്യാന്‍ ഡെന്നിസ് ജോസഫിനോട് ആവശ്യപ്പെട്ടപ്പോള്‍ വീണ്ടും അത്തരമൊരു സ്റ്റൈലില്‍ ഒരു സിനിമ ചെയ്യാന്‍ തനിക്ക് താല്‍പ്പര്യമില്ലെന്ന് അദ്ദേഹം അറിയിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button