കോട്ടയം കുഞ്ഞച്ചന്‍ രണ്ടാം ഭാഗം പ്രഖ്യാപിച്ചിട്ട് ഒരു വര്‍ഷം; നിരാശരായ ആരാധകരോട് സംവിധായകന്റെ വാക്കുകള്‍ ഇങ്ങനെ

മമ്മൂട്ടി ആരാധകര്‍ എന്നും ആഘോഷമാക്കുന്ന ഒരു ചിത്രമാണ് കോട്ടയം കുഞ്ഞച്ചന്‍. ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്പ് പ്രദര്‍ശനത്തിനെത്തിയ ഈ മാസ് ചിത്രത്തിന്‍റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചിട്ടു ഒരു വര്ഷം പിന്നിടുന്നു. മമ്മൂട്ടിയുടെ മകന്‍ ദുല്ഖര്‍ സല്മാനാണ് ചിത്രത്തിന്‍റെ രണ്ടാം ഭാഗം എത്തുന്നതിനെക്കുറിച്ച് സമൂഹ മാധ്യമത്തിലൂടെ വെളിപ്പെടുത്തിയത്. എന്നാല്‍ പ്രഖ്യാപനം കഴിഞ്ഞു ഒരു വര്ഷം പിന്നിടുമ്പോഴും സിനിമയുടെ പുതിയ വിശേഷങ്ങള്‍ ഒന്നും തന്നെ പുറത്തു വന്നില്ലെന്നത് ആരാധകരെ വലിയ നിരാശയിലാഴ്ത്തി.

KOTTAYAM KUNJACHAN

എന്നാല്‍ അടുത്തിടെ നടന്ന സിപിസി ചലച്ചിത്ര പുരസ്‌കാര ചടങ്ങില്‍ കോട്ടയം കുഞ്ഞച്ചന്‍ ഉടന്‍ ഉണ്ടാകുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സംവിധായകന്‍ മിഥുന്‍ മാനുവല്‍. ഫ്രൈഡേ ഫിലിം ഹൗസ് നിര്‍മ്മിക്കുന്ന ചിത്രം 2019 അവസാനത്തോടെ മാത്രമേ ഷൂട്ടിംഗ് ആരംഭിക്കു.

മമ്മൂട്ടിയെ നായകനാക്കി ടിഎസ് സുരേഷ് ബാബു സംവിധാനം ചെയ്ത സിനിമയായിരുന്നു കോട്ടയം കുഞ്ഞച്ചന്‍. 1990കളില്‍ പുറത്തിറങ്ങിയ ഈ സിനിമയുടെ തിരക്കഥയൊരുക്കിയത് ഡെന്നീസ് ജോസഫായിരുന്നു.

SHARE