Latest NewsMollywood

മൊട്ടയടിച്ച് നടി കൃഷ്ണപ്രഭ; മൊട്ടയ്ക്ക് പിന്നിലെ കഥ പങ്കുവച്ച് താരം

എനിക്ക് മുടിവെട്ടാൻ പേടിയായിരുന്നു. ഇത്തവണയെന്തായാലും ധൈര്യം വന്നു

വ്യത്യസ്തമായ ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് കൃഷ്ണപ്രഭ. കൃഷ്ണ പ്രഭയുടെ മൊട്ടയടിച്ച പടം കണ്ട് ആരാധകര്‍ ഒന്ന് അമ്പരന്നു. ഏതേലും കഥാപാത്രത്തിനായുള്ള മേക്കോവര്‍ ആണോയെന്നായി പലരും. എന്നാല്‍ മൊട്ടയടിച്ചത് മേക്കോവര്‍ അല്ല.

അതിനെക്കുറിച്ച് കൃഷ്ണ പറയുന്നതെങ്ങനെ.. ” തിരുപ്പതി ഭഗവാന്റെ കടുത്ത വിശ്വാസിയാണ് താനും അമ്മയും സഹോദരനുമെല്ലാം. എല്ലാ വർഷവും തിരുപ്പതി ഭഗവാനെ കാണാൻ പോകാറുമുണ്ട്. നാലു വർഷം മുമ്പ് അമ്മ മൊട്ടയടിച്ചു. പിന്നെ ബോയ് കട്ടിലാണ് അമ്മ. . ചേട്ടൻ എല്ലാ വർഷവും മൊട്ടയടിക്കാറുണ്ട്. എനിക്ക് മുടിവെട്ടാൻ പേടിയായിരുന്നു. ഇത്തവണയെന്തായാലും ധൈര്യം വന്നു. നാലാം വയസിലെങ്ങാണ്ടാണ് ആകെ മുടി മൊട്ടയ‍ടിച്ചത്. അതാണേൽ ഓർമയിൽ ഇല്ലതാനും.”

Tags

Post Your Comments

Related Articles


Back to top button
Close
Close