Latest NewsMollywood

വ്യത്യസ്തമായ രീതിയില്‍ ലാലേട്ടന് പിറന്നാളാശംസകള്‍ നേര്‍ന്ന് കെഎസ്ആര്‍ടിസി

മലയാളത്തിന്റെ സ്വന്തം മോഹന്‍ലാലിന്റെ പിറന്നാളാണ് ഇന്ന്. സിനിമാ ലോകത്ത് നിന്നും ആരാധകര്‍ക്കിടയില്‍ നിന്നും താരത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ടിരിക്കുകയാണ്. ലാലേട്ടന് ആശംസകള്‍ അര്‍പ്പിച്ചു കൊണ്ടുള്ള പിറന്നാള്‍ കാര്‍ഡുകളും വീഡിയോകളുടെയും പ്രളയമാണ് സമൂഹമാധ്യമങ്ങളില്‍. അക്കൂട്ടത്തില്‍ ഏറെ ശ്രദ്ധേയമാകുകയാണ് കെഎസ്ആര്‍ടിസി കൊട്ടാരക്കര ഫേസ്ബുക്ക് പേജിന്റെ പിറന്നാളാശംസ.

”ഇടം തോളൊന്നു മെല്ലെ ചരിച്ചു… ഹാപ്പി ബര്‍ത്ത്ഡേ ലാലേട്ടാ,” എന്ന് ആശംസിച്ചുകൊണ്ട് പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. തോളല്‍പ്പം ചരിച്ചുള്ള നടത്തമാണ് മോഹന്‍ലാലിന്റെ മാനറിസങ്ങളില്‍ പ്രധാനമായി എല്ലാവരും എടുത്തുപറയാറുള്ള കാര്യങ്ങളിലൊന്ന്. അതേ സ്റ്റൈലില്‍ ഇടതുവശം അല്‍പ്പം ചരിച്ച്, വലതുവശം വായുവില്ലെന്ന പോലെ നില്‍ക്കുന്ന ഒരു കെഎസ്ആര്‍ടിസി ബസ്സാണ് ചിത്രങ്ങളില്‍ നിറയുന്നത്. ഇതിനോടൊപ്പം തന്നെ ഈ പോസ്റ്റ് നിമിഷ നേരം കൊണ്ടാണ് വൈറലായത്.

https://www.facebook.com/KSRTCKOTTARAKKARA/photos/a.931982803478561/2473594149317411/?type=3&theater

shortlink

Related Articles

Post Your Comments


Back to top button