CinemaGeneralIndian CinemaLatest NewsNEWSWOODs

‘കുമ്പളങ്ങി നൈറ്റ്സ്’ സംവിധാനം ചെയ്യുന്നില്ലെന്ന് ദിലീഷ് പോത്തന്‍

ഫഹദ് ഫാസിലും ഷൈന്‍ നിഗമും പ്രധാന വേഷത്തില്‍ അഭിനയിക്കുന്ന ‘കുമ്പളങ്ങി നൈറ്റ്സ്’ എന്ന ചിത്രം താനല്ല സംവിധാനം ചെയ്യുന്നതെന്ന് വ്യക്തമാക്കി സംവിധായകന്‍ ദിലീഷ് പോത്തന്‍. മഹേഷിന്‍റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നീ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ദിലീഷ് പോത്തന്‍. 
ശ്യാം പുഷ്കരന്‍ തിരക്കഥ ഒരുക്കുന്ന ചിത്രം ദിലീഷ് പോത്തന്‍ ആയിരിക്കും സംവിധാനം ചെയ്യുക എന്നൊരു അഭ്യൂഹം ഉണ്ടായിരുന്നു. താനും ഫഹദ് ഫാസിലും ശ്യാം പുഷ്കരനും ചേര്‍ന്ന് ഈ ചിത്രം നിര്‍മ്മിക്കുമെന്നും തന്റെ സംവിധാന സഹായിയായിരുന്ന മധു സി നാരായണന്‍ ചിത്രം സംവിധാനം ചെയ്യുമെന്നും ദിലീഷ് പോത്തന്‍ വ്യക്തമാക്കി. ഈ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ശ്യാം പുഷ്ക്കരന്‍ ആയിരിക്കുമെന്നും പുതിയ ചിത്രത്തിനായി പറ്റിയൊരു കഥയുടെ അന്വേഷണത്തില്‍ ആണെന്നും ദിലീഷ് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button