Latest NewsMollywood

കുമ്പളങ്ങി നൈറ്റ്‌സിലെ ആകര്‍ഷകമായ ആരും ശ്രദ്ധിക്കാതെ പോയ ചില കാര്യങ്ങള്‍

ഈ കഥാപാത്രത്തെ ഒരു സദാചാര സൈക്കോ എന്ന രീതിയില്‍ അവതരിപ്പിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ക്ക് കൃത്യമായി കഴിഞ്ഞു

പലപ്പോഴും സിനിമകളിലും മറ്റ് ടെലിവിഷന്‍ പരിപാടികളിലും ഫഹദ് ഫാസില്‍, ഷെയ്ന്‍ നിഗം, സൗബിന്‍ ഷാഹിര്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ കുമ്പളങ്ങി നൈറ്റ്‌സ് സൂപ്പര്‍ഹിറ്റായി മാറിയിരുന്നു. എന്നാല്‍ കുമ്പളങ്ങി നെറ്റ്സിന്റെ ചില പ്രത്യേകതകള്‍ ചൂണ്ടിക്കാണിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം.

ശ്യാം പുഷ്‌ക്കരന്റെ തിരക്കഥയില്‍ മധു സി. നാരായണന്‍ സംവിധാനം ചെയ്ത ചിത്രത്തിലെ ടൈറ്റിലിനോട് ചേര്‍ന്ന് നില്‍ക്കുന്ന രീതിയിലാണ് സിനിമയിലെ കഥാപാത്രങ്ങളുടെ പേരുകളെന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. കുമ്പളങ്ങി എന്ന വാക്കിനോട് ചേര്‍ന്ന് നില്‍ക്കുന്ന രീതിയിലാണ് ഷമ്മി, സജി, ബോബി, ബോണി, ബേബി,സിമ്മി, ഫ്രാങ്കി തുടങ്ങിയ കഥാപാത്രങ്ങളുടെ പേര് അവസാനിക്കുന്നത്. മറ്റൊരു കാര്യം ചിത്രത്തിലെ പ്രഥാന കഥാപാത്രമായ ഷമ്മിയാണ്. ഫഹദ് ഫാസില്‍ അവതരിപ്പിച്ച ഈ കഥാപാത്രത്തെ ഒരു സദാചാര സൈക്കോ എന്ന രീതിയില്‍ അവതരിപ്പിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ക്ക് കൃത്യമായി കഴിഞ്ഞു. സദാചാര ബോധം തലയ്ക്ക് പിടിച്ച് മാനസിക രോഗി ആയിപ്പോയ ഒരു കഥാപാത്രം മാത്രമല്ല ഷമ്മി. മറിച്ച് താന്‍ ചെയ്യുന്നത് മാത്രം ശരിയെന്ന് വിശ്വാസിക്കുന്ന തന്റെ ചട്ടക്കൂടുകളില്‍ നിന്ന് പുറത്തുവരാത്തയാള്‍ കൂടിയാണെന്നും വീഡിയോയില്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button