CinemaMollywoodNEWS

എന്‍റെ അവാര്‍ഡ്‌ സൗബിനുള്ളതാണ്, ഫഹദിനല്ല: തുറന്നു പറഞ്ഞു ശ്യാം പുഷ്കരന്‍

‘കുമ്പളങ്ങി നൈറ്റ്സ്’ പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കി മുന്നേറുമ്പോള്‍ ചിത്രത്തിലെ സജി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സൗബിന്‍ ഷാഹിര്‍ ജനമനസ്സുകളില്‍ കൂടുതല്‍ സ്വീകര്യനാകുകയാണ്. ചിത്രത്തിന്റെ തിരക്കഥാകൃത്തായ ശ്യാം പുഷ്കരനും സൗബിന്റെ അഭിനയത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ്.
“ഒരു അവാര്‍ഡ്‌ കമ്മിറ്റിയില്‍ ജൂറിയായാല്‍ കുമ്പളങ്ങി നൈറ്റ്സിലെ പ്രകടനത്തിന് സൗബിനോ ഫഹദിനോ? ഇവരില്‍ ആര്‍ക്ക് അവാര്‍ഡ്‌ നല്‍കുമെന്ന”, ചോദ്യത്തിന് മറുപടി പറയുകയാണ് ശ്യാം.


“തീര്‍ച്ചയായും സൗബിനെ അവാര്‍ഡില്‍ പരിഗണിക്കൂ, സൗബിനാണ് കൂടുതല്‍ അഭിനയിച്ചു ഫലിപ്പിക്കാനുണ്ടായിരുന്നത്. അഭിനയത്തിന്റെ ഏരിയ കൂടുതല്‍ സൗബിനായിരുന്നു, വെല്ലുവിളി നിറഞ്ഞ കഥാപാത്രമായിരുന്നു സൗബിന്റെത്. ഒരു വാണിജ്യ സിനിമയില്‍ ഡിപ്രഷനുള്ള ഒരാളുടെ റോളൊക്കെ അഭിനയിക്കുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. റിപ്പോര്‍ട്ടര്‍ ചാനലിലെ മീറ്റ്‌ ദ എഡിറ്റേഴ്സില്‍ സംസാരിക്കുകയായിരുന്നു ശ്യാം.

shortlink

Related Articles

Post Your Comments


Back to top button