CinemaMollywoodNEWS

മറ്റു നടിമാരെപ്പോലെയായിരുന്നില്ല മോഹിനി: ജാഡയില്ലാത്ത നായികയെക്കുറിച്ച് ലാല്‍ ജോസ്

ലൊക്കേഷനില്‍ മറ്റു നടിമാര്‍ ആരുമായും അങ്ങനെ അടുപ്പം കാണിക്കാതെ തലകനത്തോടെ മാറി ഇരിക്കുമ്പോള്‍ മോഹിനി എന്ന നടി അതില്‍ നിന്നൊക്കെ തികച്ചും വ്യത്യസ്തയായിരുന്നു

ഒരു കൂട്ടം നല്ല മലയാള സിനിമകള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച ലാല്‍ ജോസ് കമലിന്റെ സംവിധാന സഹായിയായിട്ടാണ് സിനിമയില്‍ തുടക്കം കുറിക്കുന്നത്. പിന്നീട് ‘ഒരു മറവത്തൂര്‍ കനവ്‌’ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധാന രംഗത്തേക്ക് കടന്നു വന്ന ലാല്‍ ജോസ് മലയാളത്തില്‍ എഴുതി ചേര്‍ത്തത് മെഗാ ഹിറ്റായ നിരവധി സിനിമകളാണ്.

മീശമാധവന്‍, ചാന്ത്പൊട്ട്, ക്ലാസ്മേറ്റ്സ് തുടങ്ങിയ വലിയ ഹിറ്റുകള്‍ മലയാളത്തിനു സമ്മാനിച്ച ലാല്‍ ജോസ് നിരവധി നായിക നടിമാരെ മലയാള സിനിമയ്ക്ക് പരിചപ്പെടുത്തിയിട്ടുണ്ട്,കമലിന്റെ സംവിധാന സഹായിയായി പ്രവര്‍ത്തിക്കുന്ന സമയത്ത് താര ജാഡയില്ലാതെ പെരുമാറിയിരുന്ന ചുരുക്കം ചില നടിമാരില്‍ ഒരാളായിരുന്നു നടി മോഹിനിയെന്നു ലാല്‍ ജോസ് വ്യക്തമാക്കുന്നു.

ലാല്‍ ജോസ് സഹസംവിധായകനായി പ്രവര്‍ത്തിച്ച  കമല്‍ സംവിധാനം ചെയ്ത ‘ഗസല്‍’ എന്ന ചിത്രത്തില്‍ മോഹിനിയായിരുന്നു നായിക, ലൊക്കേഷനില്‍ മറ്റു നടിമാരൊക്കെ ആരുമായും അങ്ങനെ അടുപ്പം കാണിക്കാതെ തലകനത്തോടെ മാറി ഇരിക്കുമ്പോള്‍ മോഹിനി എന്ന നടി അതില്‍ നിന്നൊക്കെ തികച്ചും വ്യത്യസ്തയായിരുന്നുവെന്നും, ഒരു ജാഡയുമില്ലതെയുള്ള വളരെ സൗഹൃദത്തോടെയുള്ള സമീപനമായിരുന്നു അവരുടെതെന്നും ഒരു ചാനല്‍ അഭിമുഖത്തില്‍ സംസാരിക്കവേ ലാല്‍ ജോസ് വ്യക്തമാക്കി.

ലാല്‍ ജോസ് ആദ്യമായി സംവിധാനം ചെയ്ത ഒരു മറവത്തൂര്‍ കനവ് എന്ന ചിത്രത്തിലും മോഹിനി നായിക തുല്യമായ ഒരു ശ്രദ്ധേയ വേഷം അവതരിപ്പിച്ചിരുന്നു.പരിണയം, മായപ്പൊന്മാന്‍, പട്ടാഭിഷേകം, വേഷം തുടങ്ങിയവയാണ് മോഹിനി നായികയായ മലയാളത്തിലെ ശ്രദ്ധേയ ചിത്രങ്ങള്‍.

shortlink

Related Articles

Post Your Comments


Back to top button