CinemaGeneralLatest NewsMollywoodNEWS

എന്‍റെ സിനിമയിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച സംവൃത : പിന്തുണ അറിയിച്ച് ലാല്‍ ജോസ്

എന്റെ സിനിമയിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച സംവൃത ഒരു ഇടവേളക്ക് ശേഷം മടങ്ങിയെത്തുന്ന ചിത്രം

മലയാളത്തില്‍ ഇറങ്ങുന്ന പുതിയ സിനിമകള്‍ക്ക് സോഷ്യല്‍ മീഡിയയിലൂടെ പിന്തുണ നല്‍കുന്ന വ്യക്തിയാണ് സംവിധായകന്‍ ലാല്‍ ജോസ്. ജി പ്രജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ’ എന്ന സിനിമയ്ക്ക് പിന്തുണ അറിയിച്ച് ലാല്‍ ജോസ് ഫേസ്ബുക്കില്‍ രംഗത്തെത്തി, തന്റെ സിനിമയിലൂടെ തുടക്കം കുറിച്ച സംവൃത സുനിലിന്റെ മടങ്ങി വരവിനെ സന്തോഷത്തോടെ സ്വീകരിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ലാല്‍ ജോസിന്റെ ഫേസ്ബുക്ക് കുറിപ്പ്

സത്യം പറഞ്ഞാൽ എല്ലാവരും വിശ്വസിച്ചു കൊള്ളണമെന്നില്ല. പക്ഷെ എല്ലാത്തരം പ്രേക്ഷകരേയും രസിപ്പിക്കുന്ന സിനിമയായിരിക്കും ജി. പ്രജിത് സംവിധാനം ചെയ്ത സത്യം പറഞ്ഞാൽ വിശ്വസിക്കുമോയെന്നാണ് എന്റെ വിശ്വാസം. നാൽപ്പത്തിയൊന്നിന്റെ നായകൻ പ്രിയ സുഹൃത്ത് ബിജു മേനോനും നാൽപ്പത്തിയൊന്നിന്റെ നിർമ്മാതാവ് പ്രജിത്തും ഒരുമിക്കുന്ന സിനിമ. എന്റെ സിനിമയിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച സംവൃത ഒരു ഇടവേളക്ക് ശേഷം മടങ്ങിയെത്തുന്ന ചിത്രം. ഈ സിനിമയെ മലയാളം നിറ മനസ്സോടെ ഏറ്റെടുക്കട്ടെ. പ്രജിത്തിനും ടീമിനും വിജയാശംസകൾ

വടക്കന്‍ സെല്‍ഫിക്ക് ശേഷം ജി പ്രജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ, തൊണ്ടിമുതല്‍ ദൃക്സാക്ഷിയും എന്ന ചിത്രത്തിന് ശേഷം സജീവ്‌ പാഴൂര്‍ രചന നിര്‍വഹിക്കുന്ന ചിത്രം കൂടിയാണിത്.

shortlink

Related Articles

Post Your Comments


Back to top button