CinemaMollywoodNEWS

സിനിമയില്‍ നിന്ന് എന്ത് നേടി: താങ്കള്‍ എന്‍റെ ഡ്രൈവറായില്ലേ, അപ്രതീക്ഷിത മറുപടിയില്‍ ഷോക്കായി മമ്മൂട്ടി!

കമലിന്‍റെ സഹസംവിധായകനായി സിനിമയില്‍ ആരംഭം കുറിച്ച ഹിറ്റ് മേക്കര്‍ ലാല്‍ ജോസിന്റെ ശേഖരത്തില്‍ പ്രേക്ഷകരോട് പങ്കുവെയ്ക്കുവാന്‍ ഒരുപാടു സിനിമാക്കഥളുണ്ട്,അതിലൊന്നാണ് അഴകിയ രാവണന്റെ ഡബ്ബിംഗിനായി കോടാമ്പക്കത്തേക്കുള്ള ലാല്‍ ജോസിന്റെ കാര്‍ യാത്ര. ഈ കാര്‍ യാത്ര ലാല്‍ജോസിനു ഇത്രത്തോളം പ്രിയപ്പെട്ടതാകുന്നതിന് പിന്നില്‍ മറ്റൊരു കാരണവും ഉണ്ട്. ലാല്‍ ജോസ് സഞ്ചരിച്ച അന്നത്തെ കാര്‍ യാത്രയിലെ ഡ്രൈവര്‍ സാക്ഷാല്‍ മമ്മൂട്ടിയായിരുന്നു.

യാത്രയ്ക്കിടെ മമ്മൂട്ടി ലാല്‍ ജോസിന്റെ കാര്യ വിവരങ്ങള്‍ അന്വേഷിച്ചു. സിനിമയില്‍ എങ്ങനെ എത്തപ്പെട്ടു എന്ന ചോദ്യം ചോദിച്ച മമ്മൂട്ടി ഇതില്‍ നിന്ന് എന്ത് നേടി എന്നായി ലാല്‍ജോസിനോടുള്ള അടുത്ത ചോദ്യം.

‘തനിക്ക് ഒരുപാട് കാര്യങ്ങള്‍ സിനിമയില്‍ നിന്ന് പഠിക്കാനായെന്നും പോരാത്തതിന് മലയാളത്തിലെ സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടി എന്റെ ഡ്രൈവര്‍വരെ ആയില്ലേ എന്നും ലാല്‍ ജോസ് മറുപടി നല്‍കി, ഇത് കേട്ടതോടെ ചിരി അടക്കാനാവാതെ മമ്മൂട്ടി ‘താന്‍ ആള് കൊള്ളാലോ’ എന്ന് ലാല്‍ ജോസിനു മറുപടി നല്‍കി.മമ്മുക്കയുമായുള്ള ചങ്ങാത്തം തുടങ്ങുന്നത് അന്നത്തെ കാര്‍ യാത്രയോടെയാണെന്നും ലാല്‍ ജോസ് വ്യക്തമാക്കുന്നു.

കടപ്പാട് : സഫാരി ടിവി

shortlink

Related Articles

Post Your Comments


Back to top button