GeneralLatest NewsMollywood

നായിക അല്ലന്നറിഞ്ഞ കാവ്യാ മാധവന്‍ പൊട്ടിക്കരഞ്ഞു; അവതരിപ്പിക്കാന്‍ പറ്റില്ലെങ്കില്‍ പോകാം എന്ന് പറഞ്ഞു ലാല്‍ജോസ് ദേഷ്യപ്പെട്ടു!!

മലയാളികളുടെ മനസ്സില്‍ ഇടം നേടിയ ഒരു ക്യാമ്പസ് ചിത്രമാണ് ക്ലാസ്മേറ്റ്സ്. ലാല്‍ ജോസ് ഒരുക്കിയ ഈ ചിത്രത്തില്‍ പൃഥ്വിരാജ്. കാവ്യ മാധവന്‍, ഇന്ദ്രജിത്ത്, ജയസൂര്യ, നരേന്‍, രാധിക തുടങ്ങി ഒരു വലിയ താരനിര അണിനിരന്നു. പതിമൂന്നു വര്‍ഷങ്ങള്‍ക്കിപ്പുറത്ത് ചിതത്തിന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ് സംവിധായകന്‍.

രാധിക അവതരിപ്പിച്ച റസിയ എന്ന വേഷം ചെയ്യാന്‍ കാവ്യ മാധവന്‍ ഏറെ ആഗ്രഹിച്ചിരുന്നുവെന്നും എന്നാല്‍ അതിന്റെ പേരില്‍ താന്‍ ദേഷ്യപ്പെട്ടുവെന്നും ഒരു അഭിമുഖത്തില്‍ ലാല്‍ജോസ് വെളിപ്പെടുത്തി. ജയിംസ് ആല്‍ബര്‍ട്ടായിരുന്നു ക്ലാസ് മേറ്റ്‌സിന്റെ തിരക്കഥ ഒരുക്കിയത്. ഷൂട്ടിങ്ങിന് മുന്പ് കഥ മനസിലായില്ലെന്നു പറഞ്ഞ കാവ്യയ്ക്ക് കഥ പറഞ്ഞു കൊടുത്തത് ആല്‍ബര്‍ട്ട് ആയിരുന്നു. കഥ കേട്ട് കഴിഞ്ഞപ്പോള്‍ കാവ്യയ്ക്ക് റസിയയുടെ വേഷം മതിയെന്ന അഭിപ്രായമായിരുന്നു.

laljose sureshgopi

അതിനെക്കുറിച്ച് ലാല്‍ ജോസിന്റെ വാക്കുകള്‍ ഇങ്ങനെ .. ”പൃഥ്വിയും നരേനും ഇന്ദ്രനും ചേര്‍ന്ന ഒരു സീന്‍ ഷൂട്ട് ചെയ്യാനായി നിന്നപ്പോള്‍ കാവ്യ വലിയ കരച്ചിലില്‍ ആണെന്ന് ആല്‍ബര്‍ട്ട് വന്നു പറഞ്ഞു. ‘ഞാനല്ല ഈ സിനിമയിലെ നായിക എനിക്ക് റസിയയെ അവതരിപ്പിച്ചാല്‍ മതി’ എന്ന് കരഞ്ഞു കൊണ്ട് കാവ്യ ആവശ്യപ്പെട്ടു. എന്നാല്‍ ഇത് കേട്ട് ദേഷ്യം വന്ന ഞാന്‍ ‘റസിയയെ മാറ്റാന്‍ പറ്റില്ല, നിനക്ക് താരയെ അവതരിപ്പിക്കാന്‍ പറ്റില്ലെങ്കില്‍ പോകാം’ എന്ന് പറഞ്ഞു. ഒടുവില്‍ കഥയുടെ ഗൗരവം ചെറിയ ഉദാഹരണത്തിലൂടെ ബോധ്യപ്പെടുത്തിയപ്പോള്‍ കാവ്യ മനസ്സില്ലാമനസ്സോടെ സമ്മതിച്ചു.”

shortlink

Related Articles

Post Your Comments


Back to top button