ദിലീപ് എത്രമാത്രം തന്നെ സ്നേഹിക്കുന്നുണ്ടെന്നറിയില്ല; ലാല്‍ജോസ് തുറന്നു പറയുന്നു

മലയാളത്തിലെ ഹിറ്റ് സംവിധായകരില്‍ ഒരാളാണ് ലാല്‍ജോസ്.  വ്യത്യസ്തമായ  പ്രമേയങ്ങളിലൂടെ മലയാളികളുടെ മനം കവര്‍ന്ന ഈ സംവിധായകന്‍ നിരവധി നായികമാരെ മലയാളത്തിനു സമ്മാനിച്ചിട്ടുണ്ട്. തന്റെ സിനിമാ ജീവിതത്തെക്കുറിച്ചും താരങ്ങളെക്കുറിച്ചും തുറന്നു പറയുകയാണ്‌ ലാല്‍ ജോസ്.

” ദിലീപ് എന്നെ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്ന് എനിക്കറിയില്ല, പക്ഷേ എനിക്ക് ഭയങ്കര സ്നേഹമാണ്. ജീവിതത്തെ പോസിറ്റീവായി കാണാനും പ്രതീക്ഷകള്‍ വെച്ചു പുലര്‍ത്താനും എന്നെ പഠിപ്പിച്ചത് ദിലീപാണ്. കാവ്യയെ ഞാന്‍ ആദ്യം കാണുമ്പോള്‍ അവള്‍ രണ്ടാം ക്ലാസില്‍ പഠിക്കുകയാണ്. പൂക്കാലം വരവായി എന്ന സിനിമയുടെ സമയത്താണ് കാണുന്നത്. അന്ന് അവള്‍ക്കൊരു പല്ലില്ല. പിന്നീട് എന്റെ സിനിമയിലെ നായികയായി.

മമ്മൂക്ക മനസ്സില്‍ ഒന്ന് വച്ച് മറ്റൊരു തരത്തില്‍ പെരുമാറില്ല. എന്ത് പ്രശ്‌നം ഉണ്ടെങ്കിലും തുറന്ന് പറയും. ജീവിതം ഒരു ആഘോഷമാണ് എന്ന് പഠിപ്പിച്ചത് ബിജു മേനോന്‍ ആണ്. കണ്ണുകള്‍ കൊണ്ട് സംസാരിക്കാന്‍ പറ്റുന്ന നടനാണ് ഫഹദ്. അത്തരത്തിലൊരു കണ്ണുകള്‍ ഞാന്‍ വേറെ കണ്ടിട്ടില്ല.”

കടപ്പാട് : മാതൃഭൂമി

SHARE