Coming SoonLatest NewsMollywood

മോഹന്‍ലാലിന്റെ ബറോസില്‍ സംഗീതം നിര്‍വഹിക്കാന്‍ എ.ആര്‍ റഹ്മാന്റെ ശ്രദ്ധയാകര്‍ഷിച്ച ഈ കുട്ടി പ്രതിഭയും

കാലിഫോര്‍ണിയയില്‍ നടന്ന സിബിഎസ് ഗ്ലോബല്‍ ടാലന്റ് ഷോയായ വേള്‍ഡ്സ് ബെസ്റ്റില്‍ ഒന്നാം സമ്മാനം നേടിയതിലൂടെയാണ് പിയാനോ മാന്ത്രികനായ ലിഡിയന്‍ ലോകശ്രദ്ധ ആകര്‍ഷിച്ചത്

തിരുവനന്തപുരം: മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസില്‍ നിന്ന് സിനിമാ ആസ്വദകരെ അമ്പരപ്പിക്കുന്ന ഒരു കാര്യം പുറത്തു വന്നിരിക്കുകയാണ്. ഇന്ത്യയുടെ നിധിയെന്ന് പ്രമുഖ സംഗീതസംവിധായകന്‍ എ ആര്‍ റഹ്മാന്‍ വിശേഷിപ്പിച്ച കുട്ടിപ്രതിഭ ലിഡിയന്‍ നാദസ്വരം ബറോസിന്റെ സംഗീതം നിര്‍വഹിക്കാന്‍ വരുന്നു. ആരാധകരെ ഒന്നടങ്കം വിസ്മയിപ്പിക്കുന്ന കാര്യമാണിത്. ഈ സിനിമയുടെ കമ്‌ബോസിംഗിനായി തമിഴ്നാട് സ്വദേശിയും പതിമൂന്നുകാരനുമായ ലിഡിയന്‍ കൊച്ചിയില്‍ എത്തിയതായി കേരള കൗമുദി റിപ്പോര്‍ട്ട് ചെയ്യുന്നു.

കാലിഫോര്‍ണിയയില്‍ നടന്ന സിബിഎസ് ഗ്ലോബല്‍ ടാലന്റ് ഷോയായ വേള്‍ഡ്സ് ബെസ്റ്റില്‍ ഒന്നാം സമ്മാനം നേടിയതിലൂടെയാണ് പിയാനോ മാന്ത്രികനായ ലിഡിയന്‍ ലോകശ്രദ്ധ ആകര്‍ഷിച്ചത്. ഏഴുകോടി രൂപയായിരുന്നു സമ്മാനം. കൊറിയന്‍ ടീമിനെയാണ് ഫൈനലില്‍ ലിഡിയന്‍ പരാജയപ്പെടുത്തിയത്. അതുല്യ പ്രതിഭയെന്ന നിലയിലാണ് ലിഡിയനെ ബറോസിന്റെ സംഗീതം നിര്‍വഹിക്കാന്‍ മോഹന്‍ലാല്‍ ക്ഷണിച്ചത്.

shortlink

Post Your Comments


Back to top button