Latest NewsMollywood

തൃശൂര്‍ വയനാട് മണ്ഡലങ്ങളില്‍ ജനവിധി നേടാന്‍ നടന്‍ പ്രവീണ്‍

താരത്തിന്റെ ചിഹ്നം ഡയമണ്ട് ആണ്.

ലോക് സഭാ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ വയനാട് മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ നടന്‍ പ്രവീണും. ‘ഞങ്ങള്‍ സമം നിങ്ങള്‍’ എന്ന പുതിയ മുദ്രാവാക്യവുമായി എത്തുന്ന താരത്തിന്റെ ചിഹ്നം ഡയമണ്ട് ആണ്.

തൃശൂര്‍ വയനാട് മണ്ഡലങ്ങളിലാണ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ജനവിധി തേടുകയാണ് പ്രവീണ്‍. ജനാധിപത്യം എന്നാല്‍ എന്താന്നെന്ന് ജനങ്ങള്‍ക്ക് മനസിലാക്കി കൊടുക്കാന്‍ വേണ്ടിയാണ് തന്റെ ഈ സ്ഥാനാര്‍ത്ഥിത്വം എന്ന് അദ്ദേഹം പറയുന്നു.

സമൂഹത്തിന് വേണ്ടി ജനകീയ പോരാട്ടം സംഘടിപ്പിക്കുവാന്‍ ഇറങ്ങി തിരിച്ച യുവാവിന്റെ കഥപറയുന്ന ‘അനാന്‍’ എന്ന ചിത്രം ഒരുക്കുന്നത് പ്രവീണ്‍ ആണ്. ചിത്രത്തിലെ അനാന്‍ എന്ന കേന്ദ്ര കഥാപാത്രത്തെയും അദ്ദേഹം തന്നെയാണ് അവതരിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button