GeneralLatest NewsMollywood

വോട്ട് ചെയ്യാന്‍ അമ്മയ്ക്കൊപ്പം ദിലീപും

ഇന്ത്യയെ രക്ഷിക്കുന്ന നല്ലൊരു ഭരണം വരട്ടെയെന്ന് വോട്ട് ചെയ്തതിന് ശേഷം ദിലീപ് പറഞ്ഞു.

കേരളത്തില്‍ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. താരങ്ങളും രാഷ്ടീയ പ്രമുഖരും തങ്ങളുടെ വോട്ടുകള്‍ രേഖപ്പെടുത്താന്‍ അതിരാവിലെ മുതല്‍ തന്നെ പോളിംങ് സ്‌റ്റേഷനുകളില്‍ എത്തി. സമ്മതിദാന അവകാശം വിനിയോഗിച്ച് നടന്‍ ദിലീപ്.

അമ്മ സരോജത്തിനൊപ്പമെത്തിയാണ് ദിലീപ് വോട്ട് രേഖപ്പെടുത്തിയത്. ആലുവ പാലസിന് സമീപത്തെ പോളിംഗ് സ്റ്റേഷനില്‍ സഹോദരന്‍ അനൂപ്, അനൂപിന്റെ ഭാര്യ ലക്ഷ്മി പ്രിയ, സഹോദരി ജയലക്ഷ്മി എന്നിവരും ദിലീപിന് ഒപ്പമുണ്ടായിരുന്നു. ഇന്ത്യയെ രക്ഷിക്കുന്ന നല്ലൊരു ഭരണം വരട്ടെയെന്ന് വോട്ട് ചെയ്തതിന് ശേഷം മാധ്യമപ്രവര്‍ത്തരോട് സംസാരിച്ച ദിലീപ് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button