CinemaMollywoodNEWS

മോഹന്‍ലാലിന്‍റെ മാത്രമല്ല ലൂസിഫറില്‍ കളംനിറഞ്ഞ മറ്റു രണ്ടു താരങ്ങളുടെയും കടുത്ത ആരാധകനാണ് പൃഥ്വിരാജ്

പ്രിയദര്‍ശിനി രാംദാസ് എന്ന കഥാപാത്രത്തെ അതിമനോഹരമാക്കിയ മഞ്ജു വാര്യര്‍ എന്ന നടിയുടെ കടുത്ത ആരാധകന്‍ കൂടിയാണ് പൃഥ്വിരാജ്

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫര്‍ ഇന്ത്യന്‍ സിനിമാ ലോകത്തെ വലിയ ചര്‍ച്ചയായി മാറുമ്പോള്‍ ഒരു ഫാന്‍ ബോയ്‌ എന്ന നിലയില്‍ മോഹന്‍ലാലിനെ വച്ച് ഇത്രയും മികച്ച ഒരു വാണിജ്യ ചിത്രമൊരുക്കിയതിന്റെ ആവേശത്തിലാണ് പൃഥ്വിരാജ്, എന്നാല്‍ മോഹന്‍ലാലിനോടുള്ള ആരാധന മാത്രമല്ല ലൂസിഫറിലൂടെ പൃഥ്വിരാജ് തുറന്നു കാട്ടിയത്.

മറ്റു രണ്ടു താരങ്ങളെയും ലൂസിഫറില്‍ കളം നിറച്ചു കൊണ്ടാണ് പ്രിഥ്വി തന്റെ ആരാധന വെളിപ്പെടുത്തിയത്. പ്രിയദര്‍ശിനി രാംദാസ് എന്ന കഥാപാത്രത്തെ അതിമനോഹരമാക്കിയ മഞ്ജു വാര്യര്‍ എന്ന നടിയുടെ കടുത്ത ആരാധകന്‍ കൂടിയാണ് പൃഥ്വിരാജ്, മഞ്ജുവിനോടുള്ള തന്റെ ആരാധന പൃഥ്വിരാജ് പല അഭിമുഖങ്ങളിലും പങ്കുവച്ചിട്ടുണ്ട്.

ലൂസിഫറില്‍ ത്രസിപ്പിക്കുന്ന ഗാനം ആലപിച്ചു കൊണ്ട് ആസ്വാദക ഹൃദയം കീഴടക്കിയ ഉഷാ ഉതുപ്പിന്റെയും വലിയ ആരാധകനാണ് പൃഥ്വിരാജ്, തന്റെ കന്നി സംവിധാന സംരംഭത്തില്‍ തന്നെ വലിയ ആരാധനയോടെ നോക്കി കാണുന്ന താരങ്ങളെ ഉള്‍പ്പെടുത്തി സിനിമ ചെയ്യാന്‍ കഴിഞ്ഞത് പൃഥ്വിരാജിന്റെ വലിയ ഭാഗ്യങ്ങളില്‍ ഒന്നാണ്.

shortlink

Related Articles

Post Your Comments


Back to top button