CinemaGeneralMollywoodNEWS

പുതിയ പ്രഖ്യാപനത്തിന് കാത്തിരിന്നു ലൂസിഫര്‍ ആരാധകര്‍!

മലയാള സിനിമയുടെ ചരിത്രത്തില്‍ അപ്രതീക്ഷിത നേട്ടം കൊയ്ത ലൂസിഫര്‍ ഇന്ത്യയ്ക്ക് പുറത്തും വലിയ സാമ്പത്തിക വിജയം സ്വന്തമാക്കിയിരുന്നു

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫര്‍ വലിയ ഹിറ്റുമായി പ്രേക്ഷക മനം കീഴടക്കിയപ്പോള്‍ ആരാധകര്‍ ഒരുപാടു ആഗ്രഹിച്ച കാര്യമാണ് ലൂസിഫര്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം. മുരളി ഗോപി രചന നിര്‍വഹിച്ച ചിത്രത്തിന്റെ രണ്ടാം ഭാഗത്തെക്കുറിച്ച് നേരെത്തെ സൂചനകള്‍ പുറത്തു വന്നിരുന്നു, ഇപ്പോഴിതാ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ മറ്റൊരു സര്‍പ്രൈസ് ആരാധകര്‍ക്ക് മുന്നിലേക്ക് വച്ചിരിക്കുകയാണ്, നാളെ ആറു മണിക്ക് ലൂസിഫര്‍ ടീം ഒരു അപ്രതീക്ഷിത പ്രാഖ്യപനം നടത്തുമെന്നാണ് വ്യക്തമാക്കുന്നത്.

മോഹന്‍ലാലിന്‍റെ സ്റ്റീഫന്‍ നെടുമ്പള്ളി വലിയ രീതിയില്‍ ആഘോഷിക്കപ്പെട്ടപ്പോള്‍ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനും അതെ ജനസ്വീകാര്യത നല്‍കാന്‍ ഒരുങ്ങുകയാണ് സിനിമാ പ്രേമികളും മോഹന്‍ലാല്‍ ആരാധകരും.

മലയാള സിനിമയുടെ ചരിത്രത്തില്‍ അപ്രതീക്ഷിത നേട്ടം കൊയ്ത ലൂസിഫര്‍ ഇന്ത്യയ്ക്ക് പുറത്തും വലിയ സാമ്പത്തിക വിജയം സ്വന്തമാക്കിയിരുന്നു, ആശിര്‍വാദ് നിര്‍മിച്ച ചിത്രം ആദ്യ ആഴ്ച കൊണ്ട് തന്നെ ഞെട്ടിപ്പിക്കുന്ന കളക്ഷന്‍ സ്വന്തമാക്കിയിരുന്നു, വാണിജ്യ വിജയത്തോടൊപ്പം നിരൂപക ശ്രദ്ധയും നേടിയ ചിത്രം എല്ലാ അര്‍ത്ഥത്തിലും പ്രേക്ഷക മനസ്സില്‍ സ്വീകരിക്കപ്പെട്ടിരുന്നു, സോഫ്റ്റ്‌ ആയ മോഹന്‍ലാല്‍ കഥാപാത്രത്തില്‍ നിന്ന്  മാസ് ആയ മോഹന്‍ലാല്‍ കഥാപാത്രത്തിലേക്ക് കൂടുമാറിയ ലൂസിഫര്‍ ആരാധകരെ ആകാംഷയിലാഴ്ത്തിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button