GeneralKollywoodLatest News

പതിനേഴു വര്‍ഷങ്ങള്‍ക്ക് ശേഷം തിരുവും ഇന്ദിരയും വീണ്ടുമൊന്നിക്കുന്നു

നമ്പി നാരായണനായി മാധവന്‍ വേഷമിടുമ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യയായാണ് സിമ്രാനെത്തുന്നത്.

തെന്നിന്ത്യന്‍ താരങ്ങള്‍ മാധവനും സിമ്രാനും വീണ്ടുമൊന്നിക്കുന്നു. മണിരത്‌നം-എ ആര്‍ റഹ്മാന്‍ കൂട്ടുകെട്ടില്‍ പിറന്ന ചിത്രങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട കണ്ണത്തില്‍ മുത്തമിട്ടാല്‍ എന്ന ചിത്രത്തിലൂടെ 2003 ല്‍ ആരാധക മനസ്സില്‍ ഇടം നേടിയ ഈ താര ജോഡികള്‍ പതിനേഴു വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടുമെത്തുന്നു.

ശാസ്ത്രജ്ഞൻ നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറങ്ങുന്ന റോക്കട്രി: ദ നമ്പി ഇഫക്ട് എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. നമ്പി നാരായണനായി മാധവന്‍ വേഷമിടുമ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യയായാണ് സിമ്രാനെത്തുന്നത്. മാധവന്‍ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ ഫെയ്​സ്ബുക്കില്‍ പങ്കുവച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button