GeneralLatest NewsMollywood

10 ദിവസം കൊണ്ട് മധുരരാജ നേടിയ കളക്ഷൻ പുറത്ത് വിട്ട് നിർമാതാവ്

മധുരരാജയില്‍ തമിഴ് താരം ജയ് ഒരു മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

വൈശാഖ് ഒരുക്കിയ മമ്മൂട്ടിച്ചിത്രം മധുരരാജ 10 ദിവസം കൊണ്ട് 58.7 കോടി കളക്ഷൻ നേടിയതായി നിർമാതാവ്. സമൂഹ മാധ്യമത്തിലൂടെ നിര്‍മ്മാതാവ് നെൽസൺ ഐപ്പ് ആണ് ഔദ്യോഗികമായി വിവരം പുറത്തുവിട്ടത്. ചിത്രത്തിനു പിന്നിൽ പ്രവർത്തിക്കുകയും പ്രാർത്ഥിക്കുകയും പിന്തുണക്കുകയും ചെയ്ത എല്ലാവരോടും അദ്ദേഹം നന്ദി പറഞ്ഞു. ഇനിയും എല്ലാവരുടെയും പിന്തുണ ഉണ്ടാകണമെന്നും അഭ്യർഥിച്ചു.

മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രങ്ങളിലൊന്നായ മധുരരാജയില്‍ തമിഴ് താരം ജയ് ഒരു മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അനുശ്രീ, മഹിമ നമ്പ്യാർ, ഷംന കാസിം എന്നിവരാണ് നായികമാർ.

shortlink

Related Articles

Post Your Comments


Back to top button