Latest NewsMollywood

ലൂസിഫറിന് പിന്നാലെ മധുരരാജയും ആമസോണിലേക്കെന്ന് സംശയം

മെഗാസ്റ്റാര്‍ ആരാധകരുടെ പ്രിയപ്പെട്ട സിനിമയായി മാറിയിരിക്കുകയാണ് മധുരരാജ. വിഷുവിന് മുന്നോടിയായി ഏപ്രില്‍ 12നാണ് ചിത്രം റിലീസ് ചെയ്തത്. ഉദയ് കൃഷ്ണ വൈശാഖ് കൂട്ടുകെട്ടിലൊരുക്കിയ സിനിമ കലക്ഷനില്‍ മാത്രമല്ല പ്രദര്‍ശനത്തിലും റെക്കോര്‍ഡ് സൃഷ്ടിച്ചാണ് ചിത്രം മുന്നേറുന്നത്.

100 കോടി പിന്നിട്ടതായുള്ള റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. നിര്‍മ്മാതാവിന്റെ സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണ് തങ്ങളെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. മലയാളത്തില്‍ മാത്രമല്ല അന്യഭാഷകളിലേക്ക് മൊഴിമാറ്റിയും സിനിമ പ്രദര്‍ശിപ്പിക്കുന്നുണ്ട്. അതിനിടെ ലൂസിഫറിന് പിന്നാലെ മധുരരാജയും ആമസോണില്‍ സ്ട്രീം ചെയ്യുമോയെന്നായിരുന്നു ആരാധകര്‍ ചോദിച്ചത്. ലൂസിഫറിന് പിന്നാലെയായി തിയേറ്ററുകളിലേക്കെത്തിയ മധുരരാജയും ഇത്തരത്തില്‍ ആമസോണില്‍ സ്ട്രീം ചെയ്യുമോയെന്ന സംശയവുമായാണ് മെഗാസ്റ്റാര്‍ ആരാധകരെത്തിയത്. മധുരരാജയെക്കുറിച്ച് തങ്ങള്‍ ഇതുവരെ പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ലെന്ന മറുപടിയായിരുന്നു ആമസോണ്‍ പ്രൈമില്‍ നിന്നും ലഭിച്ചത്.

shortlink

Related Articles

Post Your Comments


Back to top button