CinemaLatest NewsMollywoodSongs

മധുരരാജയിലെ എല്ലാവരും ആകാംഷയോടെ കാത്തിരുന്ന സണ്ണി ലിയോണിന്റെ ഗാനമിതാ…

മമ്മൂട്ടി നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമായ മധുരരാജയിലെ വീഡിയോ ഗാനം പുറത്ത്. സണ്ണി ലിയോണ്‍ ആണ് ഗാനരംഗത്ത് ഉള്ളത്. ഗാനം ആലപിച്ചിരിക്കുന്നത് സിത്താര കൃഷ്ണകുമാര്‍ ആണ്. ഗോപീ സുന്ദറാണ് സംഗീതം നല്‍കിയിരിക്കുന്നത്.

മധുരരാജ ബോക്സ് ഓഫീസില്‍ മികച്ച പ്രകടനം നടത്തി മുന്നേറി കൊണ്ടിരിക്കുകയാണ്. അധികം വൈകാതെ ചിത്രം നൂറുകോടി ക്ലബില്‍ ഇടം പിടിക്കുമെന്നാണ് റിപ്പോര്‍ട്ട്. പത്ത് ദിവസത്തിനുള്ളില്‍ 58.7 കോടി രൂപയാണ് മധുരരാജ മൊത്തം നേടിയത്. പുലിമുരുകനു ശേഷം വൈശാഖ് സംവിധാനം ചെയ്ത ചിത്രമാണ് മധുരരാജ. ഉദയ് കൃഷ്ണയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നെടുമുടി വേണു, വിജയരാഘവന്‍, സലീം കുമാര്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, അനുശ്രീ, തമിഴ് താരമായ ജയ്, ജഗപതി ബാബു, ഷംന കാസിം എന്നിങ്ങനെയാണ് താരനിരകള്‍.

shortlink

Related Articles

Post Your Comments


Back to top button