Latest NewsSongsSpecial

മധുരരാജയ്ക്ക് വേണ്ടി ഗോപി സുന്ദറിന്റെ ട്രിബ്യൂട്ട് സോഷ്യല്‍ മീഡിയയില്‍ വൈറല്‍

കേരളക്കരയെ പിടിച്ചുകുലുക്കി മുന്നേറുകയാണ് മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മധുരരാജ. പുലിമുരുകന്റെ വിജയത്തിന് ശേഷം വൈശാഖ് ഉദയകൃഷ്ണ പീറ്റര്‍ ഹെയ്ന്‍ ടീം മധുരരാജയിലൂടെ വീണ്ടും ഒന്നിച്ച ചിത്രം മധുരരാജ മികച്ച പ്രതികരണങ്ങളോടെ മുന്നേറുകയാണ്. ഇപ്പോഴിതാ മധുരരാജായ്ക്ക് വേണ്ടി ഗോപിസുന്ദറും ടീം ഒരുക്കിയ ട്രിബ്യുട്ട് ഗാനം ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാവുന്നു. തലൈവ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ കവര്‍ വേര്‍ഷനാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ആരാധകരെ ഏറെ ആവേശത്തിലാക്കുന്നുണ്ട് ഈ തലൈവ ….ഗാനം.

റീലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം തന്നെ ഗാനം യൂട്യൂബ് ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഇടംനേടിക്കഴിഞ്ഞു. പൂമുത്തോളെ എന്ന ഗാനം ആലപിച്ച നിരജ്ഞന്‍ സുരേഷാണ് രാജ ട്രിബ്യൂട്ടിലെ റാപ്പ് പോര്‍ഷന്‍ ആലപിച്ചിരിക്കുന്നത്. സിനിമയിലെ രംഗങ്ങളും, ഗോപി സുന്ദറിന്റെ സ്റ്റുഡിയോയിലെ ദൃശ്യങ്ങളും ഉള്‍പ്പെടുത്തിയാണ് വീഡിയോ നിര്‍മ്മിച്ചിരിക്കുന്നത്. സംഗതി ഏതായാലും മാസായി എന്നു തന്നെയാണ് മമ്മൂക്ക ആരാധകരുടെ അഭിപ്രായം.

വൈശാഖ് മമ്മൂട്ടി ടീമിന്റെ തന്നെ പോക്കിരിരാജ എന്ന ചിത്രത്തിന്റെ തുടര്‍ച്ചയാണ്. ആദ്യ ഭാഗം പോക്കിരിരാജയെക്കാള്‍ മാസ്സും ആക്ഷനുമാണ് മധുരരാജ എന്നാണ് ആരാധകരുടെ പക്ഷം. രാജയുടെ ഭാഷയില്‍ പറഞ്ഞാല്‍, ഡബിള്‍ സ്ട്രോങ് അല്ല, ട്രിപ്പിള്‍ സ്ട്രോങ് . ചിത്രത്തിന് മൂന്നാം ഭാഗം മിനിസ്റ്റര്‍ രാജ വരുന്നു എന്ന സൂചനകളും സംവിധായകന്‍ തരുന്നുണ്ട്. അനുശ്രീ, മഹിമ നമ്പ്യാര്‍, ഷംന കാസിം എന്നിവരാണ് ചിത്രത്തില്‍ നായികയായി എത്തിയത്. ആര്‍.കെ.സുരേഷ്, നെടുമുടി വേണു, വിജയരാഘവന്‍, സലീം കുമാര്‍, അജു വര്‍ഗീസ്, ധര്‍മജന്‍, ബിജുക്കുട്ടന്‍, സിദ്ധിഖ്, എം.ആര്‍.ഗോപകുമാര്‍, കൈലാഷ്, ബാല, മണിക്കുട്ടന്‍, നോബി, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ചേര്‍ത്തല ജയന്‍, ബൈജു എഴുപുന്ന, കരാട്ടെ രാജ് തുടങ്ങിയവര്‍ മറ്റു പ്രധാന താരങ്ങളായി വേഷമിട്ടു.

shortlink

Related Articles

Post Your Comments


Back to top button