ലക്ഷങ്ങള്‍ വെട്ടിച്ചു; യുവനടന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു

തെന്നിന്ത്യന്‍ യുവനടന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. നികുതി അടയ്‌ക്കുന്നതില്‍ പിഴവ് വരുത്തിയത്തിന്റെ പേരിലാണ് നടപടി. 2007 – 2008 സാമ്പത്തിക വര്‍ഷത്തില്‍ നികുതി കുടിശിക വരുത്തിയതിന്റെ പേരില്‍ താരത്തിന്റെ ആക്‌സിസ്​, ഐസിഐസിഐ എന്നീ ബാങ്കുകളുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചതായി ഹൈദരാബാദ് ​ജിഎസ്ടി കമ്മീഷണര്‍ പത്രകുറുപ്പിലുടെ അറിയിച്ചു.

കുടിശികയിനത്തില്‍ മഹേഷ്​ബാബു നല്‍കാനുണ്ടായിരുന്നത്​ 18.5 ലക്ഷമാണ്​. എന്നാല്‍,​ ഇപ്പോള്‍ പലിശയും പിഴയും ​ചേര്‍ത്ത്​ 73.5 ലക്ഷം രൂപ അടയ്ക്കണം. ആ തുക ഈടാക്കുന്നതിനായി ആക്‌സിസ്​ബാങ്കില്‍ നിന്ന്​ 42 ലക്ഷം രൂപയും ഐസിഐസിഐ ബാങ്കില്‍ നിന്ന്​ ശേഷിക്കുന്ന തുകയും പിടിച്ചെടുക്കുമെന്ന് നികുതി വകുപ്പ് ​അറിയിച്ചു.

SHARE