GeneralLatest NewsMollywood

ബിജു മേനോന് പിന്തുണയുമായി സംവിധായകന്‍ മേജര്‍ രവി

സൗഹൃദത്തെ മനസിലാക്കൂ. അതിന് വില നല്‍കൂ...

സുരേഷ് ഗോപിയെ പിന്തുണച്ച നടന്‍ ബിജു മേനോന് എതിരെ നടക്കുന്ന സോഷ്യല്‍ മീഡിയ ആക്രമണങ്ങളെ അപലപിച്ച് നടനും സംവിധായകനുമായ മേജര്‍ രവി. ബിജു മേനോന് എല്ലാ വിധ പിന്തുണയും നല്കുന്നുവെന്നും മേജര്‍ രവി വ്യക്തമാക്കി.

മേജര്‍ രവിയുടെ പോസ്റ്റ്‌

സുഹൃത്തായ സുരേഷ് ഗോപിയെ പിന്തുണച്ചതിന് നടന്‍ ബിജു മേനോന് നേരെ നടക്കുന്ന സോഷ്യല്‍ മീഡിയ ആക്രമണങ്ങളെ ഞാന്‍ അപലപിക്കുന്നു. ഒരാളെ മാനസികമായോ, ശാരീരികമായോ, വാക്കുകള്‍ കൊണ്ടോ ആക്രമിക്കുന്നതിന് പകരം തിരഞ്ഞെടുപ്പ് സമയങ്ങളില്‍ ഉദാരമനസ്‌കതയോടെ പെരുമാറാന്‍ ശ്രമിക്കണം. സൗഹൃദത്തെ മനസിലാക്കൂ. അതിന് വില നല്‍കൂ… ദയവായി ഇത്തരം തരംതാണ ആക്രമണങ്ങളില്‍ നിന്നും വിട്ടുനില്‍ക്കൂ. ഞാന്‍ അപലപിക്കുന്നു..ബിജു മേനോന് എന്റെ എല്ലാ പിന്തുണയും…ജയ് ഹിന്ദ്

shortlink

Related Articles

Post Your Comments


Back to top button