Latest NewsMollywood

താരത്തിന്റെ അമ്പരപ്പിക്കുന്ന മേക്കോവര്‍ കണ്ട് ഞെട്ടി ആരാധകര്‍; ഇങ്ങനെയും മാറാമോ?

താരം അവതാരകയായി എത്തിയപ്പോള്‍ ആരാധകര്‍ ഞെട്ടുകയായിരുന്നു

കുറഞ്ഞ സിനിമകള്‍ക്കൊണ്ട് പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് സരയൂ. ചുരുങ്ങിയ കാലം കൊണ്ട് മലയാളി മനസിലും സരയൂ ഇടം നേടിക്കഴിഞ്ഞു. ചക്കരമുത്ത് എന്ന സിനിമയിലൂടെ ചലച്ചിത്ര രംഗത്തെത്തിയ സരയൂ കപ്പല്‍ മുതലാളി എന്ന ചിത്രത്തിലൂടെ നായികയായി അഭിനയിച്ചു. ചെയ്ത ചിത്രങ്ങളിലെല്ലാം മികച്ച പ്രകടനമാണ് സരയു കാഴ്ചവച്ചത്. ജയറാം നായകനായ ആകാശമിഠായിലെ താരത്തിന്റെ അഭിനയം ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു.

ഇപ്പോളിതാ മിനിസ്‌ക്രീനില്‍ ,തകര്‍പ്പന്‍ കോമഡി എന്ന പരിപാടിയില്‍ അവതാരകയായും താരം എത്തുന്നുണ്ട്. താരം അവതാരകയായി എത്തിയപ്പോള്‍ ആരാധകര്‍ ഞെട്ടുകയായിരുന്നു. മുന്‍പ് മോഡേണ്‍ വേഷങ്ങള്‍ ഗ്ലാമറസ് ആവരുത് എന്നും തുറന്നു കാട്ടിയുളള വേഷങ്ങള്‍ തന്റെ ശരീരപ്രകൃതിയ്ക്കും ചേരില്ല എന്നും പറഞ്ഞിരുന്ന താരം വലിയ മേക്കോവറിലൂടെയാണ് എത്തിയത്. അത്യാവശ്യം വണ്ണമൊക്ക ഉളള നാടന്‍ കഥാപാത്രങ്ങളൊണ് സിനിമകളില്‍ സരയും അവതരിപ്പിച്ചിട്ടുളളത്. എന്നാല്‍ വണ്ണമൊക്കെക്കുറച്ച് മോഡേണായാണ് താരം എത്തിയത്.

shortlink

Related Articles

Post Your Comments


Back to top button