CinemaFilm ArticlesGeneralInternationalKeralaLatest NewsNEWSSpecial

മലയാള സിനിമാ താരങ്ങളുടെ പ്രതിഫലവും സാറ്റലൈറ്റ് തുകയും ഇതാണ്?

കൊച്ചി: മലയാള സിനിമാതാരങ്ങളുടെ പ്രതിഫലവും സാറ്റലൈറ്റ് തുകയും എത്രയെന്ന് പലര്‍ക്കുമറിയില്ല. മെഗാതാരങ്ങളായ മോഹന്‍ലാലിന് 3.5 കോടി മുതല്‍ പ്രതിഫലവും 5 കോടിയിലേറെ സാറ്റലൈറ്റ് തുകയും ലഭിക്കുമ്പോള്‍ മമ്മൂട്ടിക്ക് 3 കോടി പ്രതിഫലവും 5 കോടിയ്ക്കുമേല്‍ സാറ്റലൈറ്റ് തുകയും ലഭിക്കുന്നു. ജനപ്രിയ നായകന്‍ ദിലീപ് മൂന്നു കോടി പ്രതിഫലവും അഞ്ചു കോടി സാറ്റലൈറ്റ് ആയും കിട്ടുന്നു. ഒന്നര മുതല്‍ രണ്ട് കോടി വരെയാണ് പ്രിഥ്വിരാജിന്റെ പ്രതിഫലം. മൂന്നു കോടിയോളം സാറ്റലൈറ്റും പ്രിഥ്വിരാജിനുണ്ട്. യുവതാരങ്ങളില്‍ ഏറ്റവും ശ്രദ്ധേയനായ ദുല്ഖറിനു ഒന്നര കോടി പ്രതിഫലവും നാലു കോടി സാറ്റലൈറ്റുമുണ്ട്. 75 ലക്ഷം മുതല്‍ 1 കോടി വരെയാണ് ഫഹദ് പ്രതിഫലം വാങ്ങുക. 2.5 കോടിയ്ക്കുമേല്‍ സാറ്റലൈറ്റ് തുകയും ഫഹദ് ചിത്രങ്ങള്‍ക്കുണ്ട്. 50 ലക്ഷം പ്രതിഫലം വാങ്ങുന്ന ജയറാമിന് 2 കോടിവരെ സാറ്റലൈറ്റ് കിട്ടുന്നു. 2 മുതല്‍ 2.5 കോടി വരെ നിവിന്‍ പോളിയ്ക്ക് പ്രതിഫലവും ചിത്രങ്ങള്‍ക്ക് 3.5 കോടി സാറ്റലൈറ്റ് തുകയുമുണ്ട്.

മറ്റ് താരങ്ങളും വാങ്ങുന്ന പ്രതിഫലവും സാറ്റലൈറ്റ് തുകയും ഇങ്ങനെയാണ് ;

താരം                          പ്രതിഫലം                                         സാറ്റലൈറ്റ് തുക

ജയസൂര്യ –                     75 ലക്ഷം                                              2.5 കോടി
കുഞ്ചാക്കോ ബോബന്‍   75 ലക്ഷം                                              2.5 കോടി
ടോവിനോ                      50 -75 ലക്ഷം                                          2 കോടി
ഉണ്ണി മുകുന്ദന്‍                25 ലക്ഷം
സണ്ണി വെയ്ന്‍                20 ലക്ഷം
അസിഫ് അലി               40 ലക്ഷം                                                2 കോടി
ധ്യാന്‍ ശ്രീനിവാസന്‍       15- 20 ലക്ഷം
ഷൈന്‍ ടോം ചാക്കോ     15- 20 ലക്ഷം
വിനീത് ശ്രീനിവാസന്‍     25 ലക്ഷം
രണ്‍ജി പണിക്കര്‍             3 -5 ലക്ഷം/ഒരു ദിവസം
ബിജു മേനോന്‍                75 ലക്ഷം                                                2 കോടി
ഇന്ദ്രജിത്ത് സുകുമാരന്‍    25 ലക്ഷം
അനൂപ്‌ മേനോന്‍             25 ലക്ഷം
സുരാജ് വെഞ്ഞാറമൂട്      25- 30 ലക്ഷം
വിനായകന്‍                     25 ലക്ഷം
ഷെയ്ന്‍ നിഗം                 10 ലക്ഷം
അനു സിത്താര                 5 ലക്ഷം
പ്രയാഗാ മാര്‍ട്ടിന്‍              5 ലക്ഷം
പാര്‍വതി                          50 – 75 ലക്ഷം
മഞ്ജു വാര്യര്‍                  50 – 75 ലക്ഷം                                        2 കോടി

 

Tags

Post Your Comments

Related Articles


Back to top button
Close
Close