CinemaFilm ArticlesGeneralMollywood

ബിജു മേനോന് ഹിറ്റ് അനിവാര്യം : സമീപകാല ബിജു മേനോന്‍ സിനിമകളുടെ വിജയവും പരാജയവും

രഞ്ജന്‍ പ്രമോദ് സംവിധാനം ചെയ്ത രക്ഷാധികാരി ബൈജു ബിജുമെനോനിലെ നായക നടന് വലിയ മൈലേജ് നല്‍കിയിരുന്നു

വെള്ളിമൂങ്ങ എന്ന ചിത്രമാണ്‌ ബിജു മേനോന് നായകനിരയിലേക്കുള്ള പ്രമോഷന്‍ നല്‍കിയത്, പ്രതിനായകനായും സഹതാരമായും മലയാള സിനിമയില്‍ നിറഞ്ഞു നിന്ന ബിജു മേനോനെ ജിബു ജേക്കബ് ആദ്യ തന്റെ സിനിമയിലെ നായകനായി തെരഞ്ഞെടുക്കുകയായിരുന്നു, വെള്ളിമൂങ്ങ പ്രേക്ഷകര്‍ക്കിടയില്‍ വിജയത്തിന്റെ വിപ്ലവം കുറിച്ചപ്പോള്‍ ബിജു മേനോനും മലയാള സിനിമയിലെ പുതിയ നായകനായി, പിന്നീടങ്ങോട്ട് ബിജുമേനോനെ നായകനാക്കി നിരവധി സംവിധായകരാണ് സിനിമ ചെയതത്.

സാള്‍ട്ട് മാംഗോ ട്രീ, ലീല, സ്വര്‍ണ്ണക്കടുവ, ലക്‌ഷ്യം, രക്ഷാധികാരി ബൈജു ഒപ്പ്, ഷെര്‍ലക് ടോംസ്, ഒരായിരം കിനാക്കള്‍, റോസപ്പൂ തുടങ്ങിയ ബിജുമേനോന്‍ സിനിമകളുടെ പെരുമഴയായിരുന്നു മലയാള സിനിമയില്‍, എന്നാല്‍ വെള്ളിമൂങ്ങ നേടിയ മികച്ച വിജയം പിന്നീടെത്തിയ ബിജുമേനോന്‍ സിനിമകള്‍ക്ക് നേടാനായില്ല, ലീല, ഓലപ്പീപ്പി തുടങ്ങിയ ചിത്രങ്ങള്‍ ബിജുമേനോന് നടനെന്ന നിലയില്‍ കരുത്തായെങ്കിലും ബോക്സോഫീസില്‍ ഈ ചിത്രങ്ങള്‍  വിജയം കുറിച്ചില്ല. സ്വര്‍ണ്ണക്കടുവ എന്ന ചിത്രത്തിന്  ഭേദപ്പെട്ട അഭിപ്രായം നേടിയെടുക്കാന്‍ കഴിഞ്ഞിരുന്നു. സാള്‍ട്ട് മാംഗോ ട്രീയും ബിജു മേനോനിലെ നടനെ നായകനെന്ന നിലയില്‍ കൂടുതല്‍ ശ്രദ്ധേയനാക്കിയിരുന്നു, രഞ്ജന്‍ പ്രമോദ് സംവിധാനം ചെയ്ത രക്ഷാധികാരി ബൈജു ബിജുമെനോനിലെ നായക നടന് വലിയ മൈലേജ് നല്‍കിയിരുന്നു, നിരൂപപ്രശംസയും ബോക്സോഫീസ് വിജയവും സ്വന്തമാക്കിയ ചിത്രം മിനിസ്ക്രീനിലും വലിയ രീതിയില്‍ ആഘോഷിക്കപ്പെട്ടിരുന്നു. ‘റോസപ്പൂ’, ‘ഒരായിരം കിനാക്കള്‍’, ‘ഷെര്‍ലക് ടോംസ്’ തുടങ്ങിയ ബിജു മേനോന്‍ ചിത്രങ്ങള്‍ ബോക്സോഫീസ് സക്സസ് ആയിരുന്നില്ല. എന്നാല്‍ ഈ ചിത്രങ്ങളൊക്കെ ബിജുമേനോന്റെ മോശമല്ലാത്ത തെരഞ്ഞെടുപ്പുകളായിരുന്നു.

ജി പ്രജിത്ത് സംവിനം ചെയ്യുന്ന പുതിയ ബിജുമേനോന്‍ ചിത്രം ‘സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ’ ബിജുമേനോന്‍ എന്ന താരത്തിനു വലിയ പ്രതീക്ഷയാണ് നല്‍കുന്നത്, ആദ്യ ചിത്രം തന്നെ ഗംഭീര വിജയമാക്കിയ പ്രജിത്ത് എന്ന സംവിധായകനും തന്റെ പ്രഥമ ചിത്രം എഴുതി ഹിറ്റാക്കിയ പ്രമുഖ തിരക്കഥാകൃത്ത് സജീവ്‌ പാഴൂരും ബിജുമേനോനിലെ നായക നടനെ വീണ്ടും ഹിറ്റിന്റെ വഴിയെ തിരികെ എത്തിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

shortlink

Related Articles

Post Your Comments


Back to top button