CinemaGeneralInterviewsLatest NewsMollywoodNEWS

എഴുപതാം വയസ്സില്‍ വാടക വീട്ടില്‍ കഴിയുന്നുവെന്നതില്‍ കുറ്റബോധമോ ലജ്ജയോ എനിക്കില്ല : ജോണ്‍ പോള്‍

ഞാന്‍ സിനിമയില്‍ നിന്നല്ല സാംസ്കാരിക ജിവിതം തുടങ്ങിയത്, എഴുത്തിന്റെ വഴിയിലെങ്ങോ ഞാന്‍ ചെന്നുപെട്ട ഇടമാണ് സിനിമ

മലയാള സിനിമയുടെ തിരക്കഥാകൃത്തുക്കളില്‍ ജോണ്‍ പോള്‍ എന്ന എഴുത്തുകാരനുള്ള സ്ഥാനം പ്രഥമ നിരയിലാണ്, തിരക്കഥാകൃത്തെന്ന മലയാള സിനിമയിലെ മഹത്തായ കര്‍ത്തവ്യം എംടിയെയും പത്മരാജനെയും ലോഹിതദാസിനെയുമൊക്കെ പോലെ മനോഹരമായി  അടയാളപ്പെടുത്തിയ മികച്ച എഴുത്തുകാരന്‍, പത്ത് വര്‍ഷങ്ങളുടെ ഇടവേളയില്‍ ജോണ്‍ പോള്‍ വീണ്ടും സിനിമയ്ക്കായി പേന ചലിപ്പിക്കുകയാണ്, കമല്‍ സംവിധാനം ചെയ്യുന്ന ‘പ്രണയ മീനുകളുടെ കടല്‍’ എന്ന ചിത്രത്തിന് രചന നിര്‍വഹിച്ചു കൊണ്ടാണ് ജോണ്‍ പോള്‍ വീണ്ടും മലയാള സിനിമയില്‍ സജീവമാകുന്നത്. പത്തു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം  ആ പഴയ ഹിറ്റ് തിരക്കഥാകൃത്ത് വീണ്ടും സിനിമയുടെ വിശേഷങ്ങളിലേക്ക്  തിരികെ നോക്കുകയാണ്.

ജോണ്‍ പോളിന്‍റെ വാക്കുകള്‍

“സിനിമയില്‍ ഇടവേള വന്നപ്പോള്‍ പലരും സിനിമ ചര്‍ച്ചകള്‍ക്കായി വരുമായിരുന്നു, നമുക്ക് പറ്റിയ വിഷയങ്ങളല്ലാതിരുന്നതിനാല്‍ ഒഴിവാക്കി, സിനിമ സാമ്പത്തികം ഉണ്ടാക്കാനുള്ള ഒരു കുറുക്കുവഴിയായി ഞാന്‍ കണ്ടിട്ടില്ല, ഇത്രയും സിനിമകള്‍ ചെയ്തിട്ടും ഈ എഴുപതാം വയസ്സില്‍ ഒരു വാടക വീട്ടില്‍ കഴിയുന്നു എന്ന് പറയുന്നതില്‍ ഒരു കുറ്റബോധമോ ലജ്ജയോ എനിക്കില്ല, ഞാന്‍ സിനിമയില്‍ നിന്നല്ല സാംസ്കാരിക ജിവിതം തുടങ്ങിയത്, എഴുത്തിന്റെ വഴിയിലെങ്ങോ ഞാന്‍ ചെന്നുപെട്ട ഇടമാണ് സിനിമ, പേന കയ്യിലെടുത്തതും സിനിമയ്ക്ക് വേണ്ടി മാത്രമല്ല.

പരിചയക്കാരനായ ഒരു നിര്‍മ്മാതാവിന് വേണ്ടി ഒരു ചിത്രം ചെയ്യാന്‍ കമലിനോട് റെക്കമന്റ് ചെയ്യാനാണ് ഞാന്‍ പോയത്, എന്നാല്‍  തിരക്കഥയും ഞാന്‍ തന്നെ ചെയ്യണമെന്ന് അദ്ദേഹം നിര്‍ബന്ധിച്ചു. കമല്‍ എനിക്ക് അടുത്ത ബന്ധുവിനെപ്പോലെ പ്രിയപ്പെട്ട ഒരാളാണ്, കമലിന്റെ 49-ആമത്തെ ചിത്രമാണ്‌ പ്രണയ മീനുകളുടെ കടല്‍”.  ജോണ്‍ പോള്‍ വ്യക്തമാക്കുന്നു.

കടപ്പാട് : മലയാള മനോരമ (ഞായറാഴ്ച)

 

 

shortlink

Related Articles

Post Your Comments


Back to top button