GeneralLatest NewsTV Shows

‘ആരെടാ നീ.. മേലിൽ വിളിച്ചു ശല്യപ്പെടുത്തിയേക്കരുത്’;സംവിധായകനില്‍ നേരിട്ട ദുരനുഭവത്തെക്കുറിച്ച് നടന്‍

മൂന്നുമണി എന്ന സീരിയലിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് സന്തോഷ്‌. മനസ്സിജന്‍ എന്ന കഥാപാത്രത്തിലൂടെ തിളങ്ങിയ സന്തോഷ്‌ തന്റെ അഭിനയ ജീവിതത്തില്‍ ഉണ്ടായ ദുരനുഭാവത്തെക്കുറിച്ച് തുറന്നു പറയുന്നു. തന്റെ ജീവിതത്തില്‍ ഏറ്റവും വേദനിപ്പിച്ച സംഭവത്തെക്കുറിച്ച് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് മലയാളത്തിലെ ഒരു സംവിധായകന്‍ മോശമായി പെരുമാറിയതിനെക്കുറിച്ചു പങ്കുവച്ചത്.

”മലയാളത്തിലെ പ്രമുഖ സംവിധായകന്റെ ഷോർട്ട് ഫിലിമിൽ താൻ അഭിനയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഒരു സിനിമയുടെ ഷൂട്ടിങ് തിരുവനന്തപുരത്ത് നടക്കുകയാണ്. അപ്പോള്‍ തന്നോട് വിളിക്കാൻ പറഞ്ഞിരുന്നു. അന്ന് മൊബൈൽ ഫോണില്ല. എസ്.റ്റി.ഡി ബൂത്തിൽ നിന്നുമാണ് വിളി. രാത്രി അച്ഛൻ ജോലി കഴിഞ്ഞു വരുമ്പോൾ ഞാൻ അച്ഛന്റെ സൈക്കിളുമെടുത്ത് കുടപ്പനക്കുന്നിലെ എസ്.റ്റി.ഡി ബൂത്തിലേക്ക് പോവും. ആദ്യ രണ്ടു ദിവസം സംവിധായകനെ വിളിച്ചു. രണ്ടു ദിവസവും പിറ്റേന്ന് വിളിക്കാൻ പറഞ്ഞു. മൂന്നാമത്തെ ദിവസം ഞാൻ വിളിച്ചപ്പോൾ അദ്ദേഹം ഒരു കാരണവുമില്ലാതെ എന്നോട് പൊട്ടിത്തെറിച്ചു.

‘ആരെടാ നീ.. മേലിൽ വിളിച്ചു ശല്യപ്പെടുത്തിയേക്കരുത്’ എന്നു പറഞ്ഞ് പൊട്ടിത്തെറിച്ചു. പിന്നെയും, വളരെ മോശമായി സംസാരിച്ചു. ഞാൻ ആകെ പകച്ചു പോയി. ശബ്ദം നഷ്ടപ്പെട്ട അവസ്ഥ. എന്തു തെറ്റാണ് ചെയ്തത് എന്ന് എനിക്കു മനസ്സിലായില്ല. കരഞ്ഞുകൊണ്ടാണ് തിരികെ വീട്ടിലേക്കു സൈക്കിൾ ചവിട്ടിയത്. അമ്മ കാത്തുനിൽപ്പുണ്ടായിരുന്നു.‘എന്തായി… മക്കള’ എന്ന് അമ്മ ചോദിച്ചു. ‘ഒന്നുമായില്ല’ എന്നു പറഞ്ഞ് മുഖം കൊടുക്കാതെ അകത്തേക്കു പോയി.”

shortlink

Related Articles

Post Your Comments


Back to top button