മമ്മൂട്ടിയുടെ മകളായും നായികയായും അമ്മയായും അഭിനയിച്ച താര സുന്ദരി!!

സിനിമാ ലോകത്ത് ഒന്നിലധികം ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ചാല്‍ ഹിറ്റ് ജോഡികള്‍ ആകുന്ന താരങ്ങളുണ്ട്. അത്തരം പല നായികാ നായകന്മാരെയും പ്രേക്ഷകര്‍ ഇന്നും സ്നേഹിക്കുന്നുണ്ട്. മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകളായും നായികയായും അമ്മയായും അഭിനയിച്ച ഒരു നടിയുണ്ട്. ആരാണ് അതെന്നു അറിയാമോ?

മമ്മൂട്ടിയുടെ നായികമാറില്‍ മീനയ്ക്കാണ് ആ ഭാഗ്യം ലഭിച്ചത്. ബാലതാരമായി വെല്ലിട്തിഒരയില് എത്തിയ മീന പി ജി വിശ്വംഭരന്‍റെ സംവിധാനത്തില്‍ 1984ല്‍ പുറത്തിറങ്ങിയ ‘ഒരു കൊച്ചുകഥ ആരും പറയാത്ത കഥ’ എന്ന സിനിമയില്‍ മമ്മൂട്ടിയുടെ മകള്‍ക്ക് തുല്യമായ വേഷത്തില്‍ അഭിനയിച്ചു. . “മമ്മൂക്കയുടെ മകളായി ഞാന്‍ അഭിനയിച്ചിട്ടുണ്ടെന്ന കാര്യം അദ്ദേഹം പോലും മറന്നുപോയിട്ടുണ്ടാകും” – ഒരു അഭിമുഖത്തില്‍ മീന പറഞ്ഞു.

 

രാക്ഷസ രാജാവ്, കറുത്ത പക്ഷികള്‍, കഥ പറയുമ്പോള്‍ എന്നീ മമ്മൂട്ടി ചിത്രങ്ങളില്‍ നായികാ വേഷത്തിലും മീന എത്തി. രാക്ഷസ രാജാവിലാണ് യഥാര്‍ത്ഥത്തില്‍ മമ്മൂട്ടിയുടെ നായികയായി മീന വരുന്നത്. മറ്റ് രണ്ട് ചിത്രങ്ങളിലും മീനയ്ക്ക് നായകന്‍ മറ്റു താരങ്ങളായിരുന്നു.

എന്നാല്‍ ബാല്യകാല സഖി എന്ന ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായ നജീബി(മമ്മൂട്ടി)ന്‍റെ ഉമ്മയായി മീന എത്തി. ഇതിലെ മറ്റൊരു കൌതുകം നജീബിന്‍റെ ബാപ്പ, അതായത് മീനയുടെ ഭര്‍ത്താവായി അഭിനയിച്ചതും മമ്മൂട്ടി തന്നെയായിരുന്നു!

SHARE