ആദ്യം സമ്മതമറിയിച്ച നടി മമ്മൂട്ടിചിത്രത്തില്‍ നിന്നും പിന്മാറി!!

മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടിയുടെ പ്രാധാന ചിത്രങ്ങളില്‍ ഒന്നാണ് കിഴക്കന്‍ പത്രോസ്. ഡെന്നിസ് ജോസഫിന്‍റെ തിരക്കഥയില്‍ ടി എസ് സുരേഷ്ബാബു സംവിധാനം ചെയ്ത കിഴക്കന്‍ പത്രോസ് മമ്മൂട്ടിയുടെ ഹിറ്റ്‌ ചിത്രമാണ്. 1992ല്‍ റിലീസ് ചെയ്ത ഈ ചിത്രത്തിലെ ‘ചാളമേരി’ എന്ന കഥാപാത്രത്തെ ആരാധകര്‍ മറക്കില്ല. നടി ഉര്‍വശിയാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചത്. എന്നാല്‍ ചിത്രത്തില്‍ നായികയാക്കാന്‍ ആദ്യം തീരുമാനിച്ചത് വിജയ ശാന്തിയെ ആയിരുന്നു.

ചിത്രത്തിനെ നായകനായ മമ്മൂട്ടിക്കും വിജയശാന്തി ആ കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനോട് യോജിപ്പായിരുന്നു. എന്നാല്‍ ആദ്യം സമ്മതമറിയിച്ച അവര്‍ അവസാന നിമിഷം പിന്‍‌മാറി. വിവാഹം തീരുമാനിച്ചതിനാല്‍ പിന്‍‌മാറുന്നതായും എന്നാല്‍ മമ്മുക്കയോട് ഡേറ്റ് ക്ലാഷ് എന്ന കാരണം പറഞ്ഞാല്‍ മതിയെന്നും വിജയശാന്തി സംവിധായകനെ അറിയിച്ചു. വിജയശാന്തി പിന്‍‌മാറിയപ്പോള്‍ തമിഴ്നടി രാധികയെ ചാല മേരിയാക്കാന്‍ സമീപിച്ചു. എന്നാല്‍ ആ സമയത്ത് ഗര്‍ഭിണി ആയിരുന്ന രാധികയും ചിത്രത്തില്‍ നിന്നും പിന്മാറി. ഒടുവില്‍ ചാളമേരി എന്ന കഥാപാത്രമായി ഉര്‍വശിയെ തീരുമാനിക്കുകയായിരുന്നു.

SHARE