ശത്രുക്കളെ ചവിട്ടിക്കൂട്ടി മമ്മൂട്ടി; മധുരരാജ പോസ്റ്റര്‍ പുറത്തിറങ്ങി

പ്രേക്ഷകരെ ആവേശത്തിലാഴ്ത്തിയ ഒരു ചിത്രമായിരുന്നു മലയാളത്തിലെ രണ്ട് സൂപ്പർ സ്റ്റാറുകളായ മമ്മൂട്ടിയും പൃഥ്വിരാജും ഒന്നിച്ചഭിനയിച്ച പോക്കിരിരാജ . ഇപ്പോഴിതാ ആ ചിത്രത്തിന്റെ രണ്ടാം ഭാഗമെത്തുന്നു എന്നതാണ് പുതിയ വാർത്ത. മമ്മൂട്ടി നായകനായ മധുരരാജയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തു വിട്ടു.

വില്ലന്മാരെ അടിച്ചുവീഴ്ത്തി അവരുടെ മുകളിൽ ആയുധവുമായി കയറി നില്‍ക്കുന്ന മാസ് ലുക്കിലാണ് മമ്മൂട്ടി പോസ്റ്ററില്‍ പ്രത്യക്ഷപ്പെടുന്നത്.പോക്കിരിരാജ ഒരുക്കിയ വൈശാഖ് തന്നെയാണ് ഈ ചിത്രവുമായെത്തുന്നത്. പുലിമുരുകൻ എന്ന ചിത്രത്തിന് ശേഷം വൈശാഖ് ചെയ്യുന്ന ചിത്രമാണിത്.

madhuraraja

പുലിമുരുകന്റെ തിരക്കഥാകൃത്ത് ഉദയ് കൃഷ്ണ തന്നെയാണ് രചയിതാവ്. പീറ്റര്‍ ഹെയ്ന്‍ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നു. ഛായാഗ്രഹണം ഷാജികുമാര്‍. സംഗീതം ഗോപി സുന്ദര്‍. ആശിഷ് വിദ്യാര്‍ഥി, ജഗപതി ബാബു, അതുല്‍ കുല്‍ക്കര്‍ണി, ജയ്‌, നെടുമുടി വേണു, അനുശ്രീ, ഷമ്‌നാ കാസിം, അജു വര്‍ഗീസ്,രമേഷ് പിഷാരടി, ധര്‍മജന്‍ ബോല്‍ഗാട്ടി വിജയരാഘവന്‍, അന്ന രേഷ്മ രാജന്‍, മഹിമാ നമ്പ്യാര്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു. ഏപ്രിൽ മാസം ചിത്രം പുറത്തിറങ്ങും.

SHARE