CinemaComing SoonEast Coast SpecialFilm ArticlesGeneralInternationalKeralaLatest NewsMollywoodNew ReleaseNEWSSpecialTollywood

ബിലാലിനൊപ്പം അപ്പുവോ, കുഞ്ഞിക്കയോ?

മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്ത ‘ബിഗ് ബി’യുടെ രണ്ടാം ഭാഗം വരുന്നു എന്ന വാര്‍ത്തകള്‍ വന്നതോടെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകരും ആരാധകരും. ‘ബിഗ്‌ ബി’യിലെ ബിലാല്‍ ജോണ്‍ കുരിശിങ്കലെന്ന മമ്മൂട്ടി കഥാപാത്രം അത്രയേറെയാണ് ആരാധകര്‍ ഇഷ്ടപ്പെട്ടത്. ‘കൊച്ചി ഇന്ന് പഴയ കൊച്ചിയല്ല’ എന്ന മമ്മൂട്ടി ഡയലോഗ് യുവാക്കള്‍ക്കിടയില്‍ ഇന്നും ഹിറ്റായി തുടരുകയാണ്. ആദ്യ ഭാഗത്തേക്കാള്‍ ഗംഭീരമായിരിക്കും ബിലാലിന്റെ രണ്ടാം വരവ് എന്നാണ് അണിയറക്കാര്‍ പറയുന്നത്. മലയാളത്തിലെ പ്രശസ്ത യുവതാരങ്ങളില്‍ ഒരാള്‍ ചിത്രത്തില്‍ അഭിനയിക്കും എന്നും അഭ്യൂഹങ്ങള്‍ വന്നു. അതിനിടെ പ്രണവ് ആയിരിക്കും എന്നും വാര്‍ത്തകള്‍ വന്നു. മമ്മൂട്ടിയേയും മകനെയും ഒരുമിച്ചു കാണാന്‍ ആഗ്രഹിക്കുന്ന പ്രേക്ഷകരും കുറവല്ല. അങ്ങനെ മമ്മൂട്ടി ചിത്രത്തില്‍ മകന്‍ ദുല്‍ഖരും അഭിനയിക്കുന്നതായി വാര്‍ത്ത‍ പരന്നു. എന്നാല്‍ ഇവരില്‍ ആരായിരിക്കും എന്ന് ഇതുവരെ ഉറപ്പായിട്ടില്ല. ആരായിരിക്കും എന്നറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. എന്തായാലും ബിലാല്‍ പ്രേക്ഷകരെ ഞെട്ടിക്കും എന്ന കാര്യത്തില്‍ സംശയമില്ല.

Post Your Comments

Related Articles


Back to top button
Close
Close