CinemaMollywoodNEWS

ആളറിയാത്ത പോലെ ആദ്യ പോസ്റ്ററില്‍ മമ്മൂട്ടി :സ്വാഗതം ചെയ്തു സോഷ്യല്‍ മീഡിയ

അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തിന് ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ഉണ്ടയില്‍ മമ്മൂട്ടി പോലീസ് ഓഫീസറുടെ റോളിലാണ് അഭിനയിച്ചിരിക്കുന്നത്

ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം  ഉണ്ട പുതിയ പോസ്റ്ററുമായി രംഗത്തെത്തുമ്പോള്‍  സൂപ്പര്‍ താരത്തിന്റെ ഇമേജ് മാറ്റിനിര്‍ത്തിയാണ് മമ്മൂട്ടി ഉണ്ടയുടെ ആദ്യ പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തിന് ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ഉണ്ടയില്‍ മമ്മൂട്ടി പോലീസ് ഓഫീസറുടെ റോളിലാണ് അഭിനയിച്ചിരിക്കുന്നത്. സൂപ്പര്‍ താരമായി മലയാള സിനിമയിലെ മുഖ്യ സാന്നിധ്യമാകുന്ന മമ്മൂട്ടി ഉണ്ട എന്ന ചിത്രത്തില്‍ താരപരിവേഷം പൂര്‍ണ്ണമായും അഴിച്ചുവെച്ചാണ് പുതിയ കഥാപാത്രത്തിന്റെ വേഷപകര്‍ച്ച് നടത്തിയിരിക്കുന്നത്.  ഹര്‍ഷാദ് ആണ്  സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത്. മലയാള സിനിമ ഇതുവരെ പരീക്ഷിച്ചിട്ടില്ലാത്ത ഛത്തീസ്ഗഡ് ആണ് ചിത്രത്തിലെ ഒരു പ്രധാന ലൊക്കേഷന്‍.

മമ്മൂട്ടിയിലെ നടന്‍ അനുവദിച്ചു കൊണ്ടാണ് ഇത്തരം ഒരു പോസ്റ്റര്‍ വെളിച്ചം കണ്ടതെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവ് വ്യക്തമാക്കുന്നു, ഒരു പുതുമുഖ നായക നടന്‍ പോലും അനുവദിക്കാത്ത കാര്യമാണ് മമ്മൂട്ടി ചെയ്തെന്നും നിര്‍മ്മാതാവ് പറയുന്നു. ഉണ്ടയിലെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇങ്ങനെ പുറത്തിറക്കാനായത് മമ്മുക്കയുടെ ഹൃദയവിശാലത കൊണ്ടാണെന്നും , സ്റ്റാര്‍ഡം മാറ്റിവെച്ച് സിനിമയ്ക്ക് പ്രാധാന്യം നല്‍കുകയായിരുന്നു  അദ്ദേഹമെന്നും ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലിന് അനുവദിച്ച അഭിമുഖത്തില്‍ നിര്‍മ്മാതാവ് പങ്കുവെച്ചു

Tags

Post Your Comments

Related Articles


Back to top button
Close
Close