CinemaGeneralLatest NewsMollywoodNEWS

തനിയാവര്‍ത്തനം മമ്മൂട്ടി പ്രതീക്ഷ ഇല്ലാതെ ചെയ്ത സിനിമ, മമ്മൂട്ടിയുടെ പ്രതീക്ഷ ഫാസില്‍ ചിത്രത്തില്‍: സിബി മലയില്‍ വ്യക്തമാക്കുന്നു!

മറ്റു സിനിമകളുടെ തിരക്കായതിനാല്‍ മമ്മൂട്ടി പന്ത്രണ്ട് ദിവസം മാത്രമാണ് സിനിമയ്ക്ക് നല്‍കിയത്

മമ്മൂട്ടി എന്ന നടന് തന്റെ സിനിമാ ജീവിതത്തില്‍ വലിയ ഉയര്‍ച്ചയുണ്ടാക്കിയ ചിത്രമാണ് സിബി മലയില്‍ ലോഹിതദാസ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ തനിയാവര്‍ത്തനം, മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച വേഷങ്ങളില്‍ ഒന്നാണ് തനിയാവര്‍ത്തനത്തിലെ ബാലന്‍ മാഷ്‌. ഇന്നും പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ച ചെയ്യുന്ന തനിയാവര്‍ത്തനം വലിയൊരു മൈല്‍ സ്റ്റോണായി പ്രേക്ഷക മനസ്സില്‍ കുടിയിരിക്കുന്നു എന്നതാണ് വാസ്തവം. 32 വര്‍ഷം പുറകിലേക്ക് തനിയാവര്‍ത്തനം ചെയ്യുമ്പോള്‍ സിനിമയെക്കുറിച്ചുള്ള അനുഭവകഥകള്‍ വീണ്ടും പങ്കിടുകയാണ് സിബി മലയില്‍.

“വല്ലാതെ റിസ്ക്‌ എടുത്തു ചെയ്ത സിനിമയാണ് തനിയാവര്‍ത്തനം, രാപ്പകല്‍ വിശ്രമം ഇല്ലാതെ ചിത്രീകരിച്ചചിത്രമായിരുന്നു, മറ്റു സിനിമകളുടെ തിരക്കായതിനാല്‍ മമ്മൂട്ടി പന്ത്രണ്ട് ദിവസം മാത്രമാണ് സിനിമയ്ക്ക് നല്‍കിയത്. അദ്ദേഹത്തിനു തനിയാവര്‍ത്തനം എന്ന സിനിമയില്‍ വലിയ പ്രതീക്ഷ ഉണ്ടായിരുന്നില്ല, ഒരു ഹിറ്റ് എന്ന നിലയില്‍  മമ്മൂട്ടിയുടെ പ്രതീക്ഷ ഫാസിലിന്റെ  മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍ എന്ന ചിത്രത്തോടായിരുന്നു”,ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു സിബി മലയില്‍ തനിയാവര്‍ത്തനം സിനിമയെക്കുറിച്ച് വീണ്ടും മനസ്സ് തുറന്നത്.

shortlink

Related Articles

Post Your Comments


Back to top button