മമ്മൂട്ടി ചിത്രം യാത്ര കുതിയ്ക്കുന്നു; ചിത്രത്തിന്റെ ആദ്യ ദിന കലക്ഷന്‍ പുറത്ത്

മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടിയുടെ തെലുങ്ക് ചിത്രം യാത്ര തീയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ചിത്രത്തിന്‍റെ ആദ്യ ദിന കളക്ഷന്‍ പുറത്ത്. 6.90 കോടി രൂപയാണ് ചിത്രത്തിന്റെ ആദ്യ ദിന (വേൾഡ് വൈഡ്) കലക്ഷനെന്ന് ചിത്രത്തിന്റെ നിർമ്മാതാവ് വിജയ് ചില്ല പറയുന്നു.

യുഎസ്, കാനഡ, ഓസ്ട്രേലിയ യുഎഇ, ഗൾഫ്, തുടങ്ങിയ രാജ്യങ്ങളിൽ വൻ സ്വീകരണമാണ് ചിത്രത്തിനു ലഭിക്കുന്നത്. വൈഎസ്ആറിന്റെ ജീവിതകഥ പറയുന്ന ചിത്രം വിമര്‍ശങ്ങളും ഏറ്റുവാങ്ങുന്നുണ്ട്. ജനകീയ നേതാവായിരുന്ന ഡോ.വൈ.എസ്. രാജശേഖര റെഡ്‌ഡിയായി മമ്മൂട്ടി അക്ഷരാര്‍ത്ഥത്തില്‍ സ്ക്രീനില്‍ ജീവിച്ചുവെന്നു ഭൂരിഭാഗം ആരാധകരും നിരൂപകരും അഭിപ്രായപ്പെടുന്നു. 26 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി അഭിനയിക്കുന്ന തെലുങ്ക് ചിത്രമായ യാത്ര മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ ആദ്യത്തെ നൂറുകോടി ചിത്രമാകാനുള്ള കുതിപ്പിലാണ്

SHARE