ചടങ്ങില്‍ മമ്മൂട്ടിയോട് മലയാളത്തില്‍ സംസാരിച്ച് അവതാരക; താരത്തിന്റെ കിടിലം മറുപടി (വീഡിയോ)

തെന്നിന്ത്യന്‍ മുഴുവൻ കാത്തിരിക്കുന്ന തെലുങ്ക് ചിത്രമാണ് മമ്മൂട്ടി നായകനാകുന്ന ‘യാത്ര’. മാഹി വി രാഘവ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.കഴിഞ്ഞ ദിവസം യാത്രയുടെ പ്രീറിലീസ് പരിപാടിയില്‍ മമ്മൂട്ടിക്ക് മികച്ച വരവേല്‍പ്പാണ് ലഭിച്ചത്. പരിപാടിയുടെ അവതാരക സുമ സ്റ്റേജില്‍ നിന്ന് താഴെയിറങ്ങി സദസ്സിലിരുന്ന മമ്മൂട്ടിയെ വരവേറ്റു. അതും മലയാളത്തിലായിരുന്നു വരവേൽപ്പ്.

‘മമ്മൂട്ടി സാറിനെ ഇന്ന് കാണാന്‍ പറ്റിയതില്‍ വളരെ വളരെ സന്തോഷം ഉണ്ട്. ഒരുപാട് വര്‍ഷമായിട്ടുള്ള ആഗ്രഹമായിരുന്നു സാറിനെ നേരിട്ട് കാണണമെന്നത്. ഇന്ന് ഇവിടെ ഇങ്ങനെ കണ്ടതില്‍ സന്തോഷമുണ്ട്. വൈഎസ്ആര്‍ റെഡ്ഡിയുടെ കഥാപാത്രം സര്‍ ചെയ്തതില്‍ ഇവിടെ എല്ലാവര്‍ക്കും സന്തോഷമുണ്ട്. -സുമ പറഞ്ഞു.

എന്നാല്‍ പെട്ടെന്ന് മൈക്ക് പിടിച്ചുവാങ്ങി മമ്മൂട്ടി പറഞ്ഞു’ എനിക്ക് തെലുങ്ക് പറഞ്ഞാല്‍ മനസ്സില്‍ ആകും’ എന്ന്. അവതാരക പൊട്ടിച്ചിരിച്ചു. പിന്നീട് അദ്ദേഹം എന്താണ് പറഞ്ഞതെന്ന് സദസ്സിലുള്ളവര്‍ക്ക് തെലുങ്കില്‍ സുമ പറഞ്ഞുകൊടുത്തു. മികച്ച കൈയടിയാണ് മമ്മൂട്ടിയുടെ മറുപടിക്ക് കിട്ടിയത്. ഇതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്.

SHARE