CinemaComing SoonFilm ArticlesGeneralIndian CinemaInternationalInterviewsKeralaKollywoodLatest NewsNationalNEWSSpecial

മനോജ്‌ പറയുന്നു ; കൊഴുപ്പാണ്‌ കുഴപ്പം

മനോജ്‌ പാലോടന്‍ പറയുന്നു; കൊഴുപ്പാണ്‌ കുഴപ്പം.കൂട്ടിന് കൃഷ്ണ പൂജപ്പുരയുമുണ്ട് കൊഴുപ്പിന് കൊഴുപ്പു കൂട്ടാന്‍. ആരാണ് ഈ കൊഴുപ്പുകാരന്‍ എന്നറിയാന്‍ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ആസിഫ് അലി നായകനായി അഭിനയിച്ച ‘ഇത് താന്‍ടാ പൊലീസ്’ എന്ന ചിത്രത്തിന് ശേഷം മനോജ്‌ പാലോടന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേരാണ് ‘കൊഴുപ്പാണ്‌ കുഴപ്പം’. പേര് പോലെ തന്നെ അമിതമായി ഭക്ഷണം കഴിക്കുന്നതിന്റെയും കൊഴുപ്പ് കുഴപ്പമാവുകയും ചെയ്യുന്ന രസകരമായ കഥ തന്നെയാണ് ചിത്രം പറയുന്നത്. കൃഷ്ണ പൂജപ്പുരയാണ് ഈ ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. താരങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. വര്‍ഷങ്ങളായി സൗഹൃദമുണ്ട് മനോജിന് കൃഷ്ണ പൂജപ്പുരയുമായി. ആ സൗഹൃദത്തില്‍ നിന്നാണ് ഈ സിനിമ പിറക്കാന്‍ പോകുന്നത്.

മനോജ്‌ തന്‍റെ പുതിയ സിനിമാ വിശേഷങ്ങള്‍ ഈസ്റ്റ് കോസ്റ്റ് മൂവീസിനോട് പങ്കുവയ്ക്കുന്നു (വീഡിയോ കാണാം )

shortlink

Post Your Comments


Back to top button