CinemaGeneralInterviewsKeralaLatest NewsMollywoodNEWSTollywood

പൂര്‍ണ നഗ്‌നയായി അഭിനയിക്കുന്നതില്‍ ഒരു തെറ്റുമില്ലെന്ന് കനി കുസൃതി

കൊച്ചി: പൂര്‍ണ നഗ്‌നയായി അഭിനയിക്കുന്നതില്‍ ഒരു തെറ്റുമില്ലെന്ന് കനി കുസൃതി. വിവാദമായ ‘മെമ്മറീസ് ഓഫ് മെഷീൻ’ എന്ന ഹ്രസ്വ ചിത്രത്തിലെ നായിക കൂടിയാണ് കനി കുസൃതി. ഒരു സിനിമക്ക് വേണ്ടി ഞാന്‍ പൂർണ നഗ്നയായി അഭിനയിച്ചു. അതൊന്നും ഒരു വിഷയമായി തോന്നിയില്ല. എന്റെ മുഖം പോലെ തന്നെയാണ് എന്റെ ശരീരവും.നഗ്നത എന്നത് തെറ്റല്ല. അതിനെ നമ്മള്‍ മോശപ്പെട്ട രീതിയില്‍ കാണുമ്പോഴാണ് നഗ്‌നതക്ക് മറ്റ് തലങ്ങള്‍ വരുന്നതെന്നും കനി പറയുന്നു.
വലിയ നാണം കുണുങ്ങി ആയിരുന്ന ഞാന്‍ ലൈറ്റ് ഓഫ് ചെയ്താണ് വസ്ത്രം പോലും മാറിയിരുന്നത്. എന്നെ ഞാന്‍ പോലും കാണരുത് എന്നായിരുന്നു എന്റെ ചിന്ത. എന്നാല്‍ ഒരു ദിവസം എന്റെ ചിന്തകള്‍ക്ക് മാറ്റം സംഭവിച്ചു. എന്റെ നാണം എന്നെ വിട്ടു പോയി എന്നും കനി ഒരു അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.
അച്ഛനും അമ്മയും ലിവിങ് ടുഗതർ ആയിരുന്നു. അതിന്റെ പേരിലും നിരവധി ചോദ്യങ്ങൾ എനിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്.
അവര്‍ എനിക്ക് പൂർണസ്വാതന്ത്ര്യം തന്നിരുന്നു. നിനക്കിഷ്ടമുള്ള നിനക്ക് തിരഞ്ഞെടുക്കാം, അങ്ങനെ ജീവിക്കാം എന്നവർ എന്നോട് പറഞ്ഞു. ഇത്രയും സ്വതന്ത്ര ചിന്താഗതിക്കാരായ അച്ഛനും അമ്മയും ഉണ്ടായിട്ടും ഞാൻ ഒതുങ്ങി കൂടിയാണ് ജീവിച്ചതെന്ന് ഓർത്തപ്പോൾ ഒരുകാലത്ത് എനിക്ക് വിഷമമുണ്ടായിരുന്നതായും കനി പറയുന്നു.

Tags

Post Your Comments

Related Articles


Back to top button
Close
Close