CinemaMollywoodNEWS

ആസിഫ് അലിയും, ബിജു മേനോനും ഒരു കരപറ്റി, പക്ഷെ എന്റെ കാര്യം അതല്ല

ബാല നടനായി ബാലചന്ദ്ര മേനോന്റെ സിനിമയിലൂടെ തുടക്കം കുറിച്ച നടനാണ്‌ ബൈജു. സ്വാഭാവികമായ ഒരു അഭിനയ ശൈലി കരിയറിന്റെ തുടക്കം മുതലേ പരുവപ്പെടുത്തിയ നടന്‍ ബൈജുവിന് വളരെ ഡെപ്തുള്ള കഥാപാത്രങ്ങള്‍ മലയാളത്തില്‍ ലഭിച്ചിരുന്നില്ല, അടുത്തിടെയാണ് ബൈജുവിന് ശ്രദ്ധിക്കപ്പെടുന്ന റോളുകള്‍ കിട്ടി തുടങ്ങിയത്. ഇപ്പോഴിതാ താരത്തിനു ഒരു വമ്പന്‍ ബ്രേക്ക് നല്‍കുന്ന ചിത്രം അണിയറയില്‍ തയ്യാറെടുക്കുകയാണ്. നാദിര്‍ഷ സംവിധാനം ചെയ്യുന്ന മേരനാം ഷാജി എന്ന ചിത്രമാണ് ബൈജുവിന് വലിയ പ്രതീക്ഷകള്‍ നല്‍കുന്നത്.

മേരനാം ഷാജിയുടെ പ്രതീക്ഷകളെക്കുറിച്ച് ബൈജു

“മേരനാം ഷാജി എന്ന ചിത്രം വലിയ ഹിറ്റാകണമെന്ന് ഈ ഭൂമിയില്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നത് ഞാനാണ്. കാരണം ബിജു മേനോനും ആസിഫ് അലിയും ഒരു കരപറ്റി, ഈ ചിത്രം സൂപ്പര്‍ ഹിറ്റ് ആയില്ലേല്‍ തന്റെ കാര്യം പോക്കാ, ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ബൈജു പറയുന്നു”.

മൂന്ന്‍ ഷാജിമാരുടെ കഥ പറയുന്ന മേരാനം ഷാജി നാദിര്‍ഷയുടെ മൂന്നാമത് ചിത്രമാണ്‌, കഴിഞ്ഞ രണ്ടു ചിത്രങ്ങളുടെയും വിജയ തുടര്‍ച്ച ആവര്‍ത്തിക്കാനാണ് നാദിര്‍ഷയുടെ മൂന്നാം വരവ്. ചിത്രം വിഷു നാളില്‍ തിയേറ്ററുകളിലെത്തും. ആസിഫ് അലി, ബിജു മേനോന്‍, ബൈജു എന്നിവരാണ്‌ ചിത്രത്തിലെ ഷാജിമാര്‍.

shortlink

Related Articles

Post Your Comments


Back to top button